മലിനീകരണ നിയന്ത്രണം: ആന്തൂർ നഗരസഭയ്ക്ക് ഒന്നാം സ്ഥാനം
സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട ഒരു സമിതിയാണ് അവാർഡ് ജേതാക്കളെ നിർണ്ണയിച്ചത്
 
                                    തളിപ്പറമ്പ്: മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നൽകിവരുന്ന അവാർഡിന് മുനിസിപ്പൽ തലത്തിൽ സംസ്ഥാനത്ത് ആന്തൂർ നഗരസഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട ഒരു സമിതിയാണ് അവാർഡ് ജേതാക്കളെ നിർണ്ണയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            