അപായപ്പെടുത്താൻ സാധ്യത’: തോക്ക് ലൈസൻസ് ചോദിച്ച് പി.വി.അൻവർ
പൊലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചു
 
                                    മലപ്പുറം: എഡിജിപി എം.ആർ.അജിത്കുമാറിനും പൊലീസിനും എതിരായ കടുത്ത ആരോപണങ്ങൾക്കു പിന്നാലെ തോക്കിനു ലൈസൻസ് തേടി പി.വി.അൻവർ എംഎൽഎ. മലപ്പുറം കലക്ടറുടെ ഓഫിസിലെത്തിയാണു തോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ അപേക്ഷ നൽകിയത്. പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്കെതിരെ താൻ നടത്തിയ വെളിപ്പെടുത്തൽ അവർക്കിടയിൽ പകയും വിരോധവും ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നു അൻവർ അപേക്ഷയിൽ വ്യക്തമാക്കുന്നു .
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            