ഓണം അടിപൊളിയാക്കാൻ കെഎസ്ആര്‍ടിസി… നിരവധി ബഡ്ജറ്റ് ഫ്രണ്ട്‌ലി ടൂര്‍പാക്കേജുകൾ

*ബുക്കിംഗിനും, കൂടുതൽ വിവരങ്ങൾക്കുമായി -* ബഡ്ജറ്റ് ടൂറിസം സെൽ,ജില്ലാ കോ – ഓർഡിനേറ്റർമാരെ ബന്ധപ്പെടാം

Sep 9, 2024
ഓണം  അടിപൊളിയാക്കാൻ  കെഎസ്ആര്‍ടിസി…  നിരവധി ബഡ്ജറ്റ് ഫ്രണ്ട്‌ലി ടൂര്‍പാക്കേജുകൾ
ONAM KSRTC TOUR PAKAGES

തിരുവനന്തപുരം: ഓണാവധി ആഘോഷിക്കാൻ ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കരയിലും കായലിലും കടലിലും ആഘോഷിക്കാനുള്ള എല്ലാ വിഭവവും ഈ ഓണത്തിന് കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ജലഗതാഗത വകുപ്പുമായി ചേർന്നാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ബസ്-ബോട്ട് കോംബോ ടൂറുകൾ അവതരിപ്പിക്കുന്നത്.

കെഎസ്ആർടിസിയുടെ സ്‌പെഷ്യൽ ബസുകളിൽ എത്തിയശേഷം ആഡംബര ബോട്ടുകളിൽ മനോഹരമായ കായൽ യാത്ര ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ടൂർ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. മൂന്ന് മേഖലയായി തിരിച്ചാണ് ടൂർ പാക്കേജ് ക്രമപ്പെടുത്തിയിരിക്കുന്നത്.

ആലപ്പുഴയിൽ വേഗ -1, സീ കുട്ടനാട് എന്നീ ബോട്ടുകളിലും കൊല്ലത്ത് സീ അഷ്ടമുടി ബോട്ടിലും, എറണാകുളത്ത് ഇന്ദ്ര ബോട്ടിലും ആണ് കെഎസ്ആർടിസി ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്. കൂടാതെ കണ്ണൂർ പറശ്ശിനിക്കടവിൽ ബോട്ടിന്റെ മുകളിൽ ഡക്കിൽ നിന്ന് യാത്ര ചെയ്യാൻ കഴിയുന്ന പ്രത്യേക പാക്കേജും ഓണാഘോഷത്തിനായി ഒരുക്കിയിട്ടുണ്ട്.

കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നായി 250 ഓളം ടൂർ പാക്കേജുകൾ ആണ് ബജറ്റ് ടൂറിസം സെൽ തയ്യാറാക്കിയിട്ടുള്ളത്. വയനാട്, മൂന്നാർ, ഗവി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വനയാത്രയും കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്.

*ബുക്കിംഗിനും, കൂടുതൽ വിവരങ്ങൾക്കുമായി -*
*ജില്ലാ കോ – ഓർഡിനേറ്റർ, ബഡ്ജറ്റ് ടൂറിസം സെൽ,
തിരുവനന്തപുരം
ജയകുമാർ 9447479789
കൊല്ലം
മോനായി ജെ കൃഷ്ണ 974796768
പത്തനംതിട്ട
സന്തോഷ് കുമാർ സി 9744348037
ആലപ്പുഴ
ഷഫീഖ് 9846475874
എറണാകുളം& കോട്ടയം
പ്രശാന്ത് വി.പി 9447223212
ഇടുക്കി
രാജീവ് എൻ ആർ 9446525773
തൃശ്ശൂർ
ഡൊമനിക് പെരേര 9747557737
പാലക്കാട്
ഇന്ദുലാൽ സി 9495450394
മലപ്പുറം
ഷിജിൽ എസ് 8590166459
കോഴിക്കോട്
സൂരജ് റ്റി 9544477954
വയനാട്
റൈജു ഐ ആർ 8921185429
കണ്ണൂർ & കാസർഗോഡ്
തനീർ 9526863675

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.