നബിദിന റാലി എരുമേലിയിൽ
എരുമേലി : എരുമേലി മഹല്ല മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിന റാലി രാവിലെ 8:00 മണിക്ക് പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച് എരുമേലി മുണ്ടക്കയം റോഡിൽ ഫെഡറൽ ബാങ്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുമ്പിൽ കേന്ദ്രീകരിച്ച് പേട്ട കവല കെഎസ്ആർടിസി ജംഗ്ഷൻ തിരിച്ചു വിലങ്ങുപാറ തുടർന്ന് പള്ളിയങ്കണത്തിൽ ദുആയോടുകൂടി ഘോഷയാത്ര സമാപിച്ചു. ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി, ഇമാം അൽഹാഫിസ് ഉവൈസ് അൽ കശാഫി,സെക്രട്ടറി മിഥുലാജ് പുത്തൻവീട്, വൈസ് പ്രസിഡന്റ് സലിം കണ്ണങ്കര, ഖജാൻജി നൗഷാദ് കുറുങ്കാട്ടിൽ, ജോയിന്റ് സെക്രട്ടറി നിഷാദ് താന്നിമൂട്ടിൽ, മുൻ ജമാഅത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഹാജി പി എച്ച് ഷാജഹാൻ, നൈസാം പി അഷ്റഫ്, അനസ് പുത്തൻവീട്, സലീം പറമ്പിൽ, ഹക്കീം മാടത്താനി, അബ്ദുൽ നാസർ ചക്കാലക്കൽ, റെജി വെട്ടിയാനിക്കൽ, ഷിഫാസ് എം ഇസ്മായിൽ കിഴക്കേതിൽ, റെജി ചക്കാലയിൽ, ഷഹനാസ് മേക്കൽ ശാഖാ മഹല്ലിലെ ഇമാമീങ്ങൾ ശാഖാ ഭാരവാഹികൾതുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി ഘോഷയാത്രയ്ക്ക്. ആയിരക്കണക്കിന് ജമാഅത്ത് അംഗങ്ങളും മദ്രസ വിദ്യാർത്ഥികളും പങ്കെടുത്തു. മദ്രസാ വിദ്യാർത്ഥികളുടെ ദഫ് മുട്ട് ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി ബാങ്ക് പടി, ബസ്റ്റാൻഡ് ജംഗ്ഷൻ,ടൗൺ, സെന്റ് തോമസ് ജംഗ്ഷൻ, വിലങ്ങുപാറ എന്നിവിടങ്ങളിൽ ഘോഷയാത്രയ്ക്ക് സ്വീകരണവും മധുര പലഹാര വിതരണവും ഉണ്ടായിരുന്നു. റബീഉൽ അവ്വൽ ഒന്നു മുതൽ 10 വരെ മൗലൂദ് പാരായണം 11 ന് കന്തൂരി വിതരണം 12ന് നബിദിന ഘോഷയാത്ര തുടങ്ങിയ വിപുലമായ പരിപാടികളോട് കൂടി ഇക്കൊല്ലത്തെ നബിദിനം ആഘോഷിച്ചു


