കെഎസ്ആർടിസി ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ നഷ്ടപരിഹാരം ഈടാക്കും
കെഎസ്ആർടിസിയിൽ ഷെഡ്യൂൾ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാർ ഹാജരായില്ലെങ്കിൽ ജീവനക്കാരിൽ നിന്നു വരുമാന നഷ്ടം ഈടാക്കും
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ഷെഡ്യൂൾ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാർ ഹാജരായില്ലെങ്കിൽ ജീവനക്കാരിൽ നിന്നു വരുമാന നഷ്ടം ഈടാക്കും. ബസ്, ക്രൂ മാര്യേജ് സംവിധാനം നടപ്പാക്കും. ഒരു ഷെഡ്യൂൾ ബസിന് നിശ്ചിത ജീവനക്കാരെ നിയോഗിക്കുന്ന സംവിധാനമാണ് ബസ് ക്രൂ മാര്യേജ് സംവിധാനം.സ്ഥിരം ഈ ഷെഡ്യൂളിന്റെ ഓപ്പറേഷൻ ഈ ജീവനക്കാരുടെ ചുമതലയും ബാധ്യതയുമായിരിക്കും. ഇത്തരത്തിൽ നിയോഗിക്കപ്പെട്ട ജീവനക്കാർ അനധികൃതമായോ മുൻകൂട്ടി അറിയിക്കാതെയോ ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ, ആ ഷെഡ്യൂൾ മുടങ്ങുന്നത് മൂലം കോർപ്പറേഷനുണ്ടാകുന്ന വരുമാന നഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കാനാണ് നീക്കം.