കോരുത്തോട് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു
കോരുത്തോട് സ്വദേശികളായ കിഷോർ, രാജേഷ് എന്നിവരാണ് മരിച്ചത്

കോട്ടയം: കോരുത്തോട് അമ്പലക്കുന്നിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോരുത്തോട് സ്വദേശികളായ കിഷോർ, രാജേഷ് എന്നിവരാണ് മരിച്ചത്
അപകടത്തിൽ ഗുരുതമായി പരിക്കേറ്റ ഇരുവരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ഒൻപതിനായിരുന്നു അപകടം.