കനത്ത മഴ; ഈരാറ്റുപേട്ട -വാഗമണ്‍ റോഡില്‍ മണ്ണിടിച്ചിൽ
തീക്കോയി പഞ്ചായത്തിലെ കല്ലം ഭാഗത്താണ് മണ്ണിടിഞ്ഞത്.
കോട്ടയം: ശക്തമായ മഴയെത്തുടര്‍ന്ന് ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞു. തീക്കോയി പഞ്ചായത്തിലെ കല്ലം ഭാഗത്താണ് മണ്ണിടിഞ്ഞത്. മുകളിലെ പുരയിടത്തില്‍ നിന്നും കല്ലും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.ഗതാതഗാതം പുനഃസ്ഥാപിക്കാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചു. പുലര്‍ച്ചെ മുതല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമാണ്. മീനച്ചിലാറ്റില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പാലാ പനയ്ക്കല്‍ പാലത്ത് റോഡില്‍ വെള്ളം കയറി.