ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം സാധ്യമാക്കിയ കേരളത്തിലെ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി
75 ഘടകങ്ങൾ വിലയിരുത്തിയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം ജനറൽ ആശുപത്രിക്ക് ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത്
എറണാകുളം : ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം സാധ്യമാക്കിയ കേരളത്തിലെ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രിയെ തെരഞ്ഞെടുത്തു. 500ലധികം കിടക്കകളുള്ള ആശുപത്രികളുടെ ഗണത്തിൽ ആണ് എറണാകുളം ജനറൽ ആശുപത്രി ഈ നേട്ടം സ്വന്തമാക്കിയത്.75 ഘടകങ്ങൾ വിലയിരുത്തിയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം ജനറൽ ആശുപത്രിക്ക് ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത് എന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു .വേസ്റ്റ് മാനേജ്മെൻറ്, മാലിന്യ നിർമാർജ്ജനത്തിൽ ജീവനക്കാരുടെ പങ്കാളിത്തം, നൂതനമായ ആശയങ്ങൾ സാധ്യമാക്കാൻ പ്ലാസ്റ്റിക് വേസ്റ്റുകളുടെ നിയന്ത്രണവും, സംസ്കരണവും, പുനഃരുപയോഗവും, ഈ-വേസ്റ്റ് മാനേജ്മെൻറ് തുടങ്ങി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ സ്ഥാപനങ്ങൾ നടത്തിയ പ്രവർത്തനം വിലയിരുത്തിയാണ് പുരസ്കാര പ്രഖ്യാപനം.