ആശുപത്രികളിൽ ഭിന്നശേഷി ബോർഡ് പ്രദർശിപ്പിക്കണം
ഭിന്നശേഷി വ്യക്തികൾക്ക് ചികിത്സയും പരിചണവും ലഭിക്കുന്നതിന് മറ്റ് രോഗികൾക്കൊപ്പം ക്യൂ നിൽക്കേണ്ട ആവശ്യമില്ല
തിരുവനന്തപുരം : സർക്കാർ ആശുപത്രികളിൽ ഭിന്നശേഷി വ്യക്തികൾക്ക് ചികിത്സയും പരിചണവും ലഭിക്കുന്നതിന് മറ്റ് രോഗികൾക്കൊപ്പം ക്യൂ നിൽക്കേണ്ട ആവശ്യമില്ല എന്ന നോട്ടീസ് ബോർഡ് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പ്രദർശിപ്പിക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ശുപാർശ ഉത്തരവ് നൽകി.