വിവരാവകാശനിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ തുടങ്ങി
ആഗസ്റ്റ് മൂന്ന് മുതൽ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം : വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ആഗസ്റ്റ് മാസം നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ആർക്കും കോഴ്സിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. താത്പര്യമുള്ളവർക്ക് rti.img.kerala.gov.in വെബ്സൈറ്റ് മുഖേന ആഗസ്റ്റ് മൂന്ന് മുതൽ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് ആഗസ്റ്റ് 18 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.