ഡിജിറ്റൽ സർവേ; പരാതി അറിയിക്കാം
രാതിയുള്ളവർ 30 ദിവസത്തിനകം വടക്കാഞ്ചേരി റേഞ്ച് സർവേ സൂപ്രണ്ടിന് ഫോറം 16 ൽ നേരിട്ടോ 'എന്റെ ഭൂമി' പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാം
 
                                    തൃശൂർ : കുന്നംകുളം താലൂക്കിലെ തയ്യൂർ വില്ലേജ് ഉൾപ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റൽ സർവേ കേരള സർവേയും അതിരടയാളവും ആക്ട് 9 (1) പ്രകാരം പൂർത്തിയാക്കി. ഇത്തരത്തിൽ തയ്യാറാക്കിയ സർവേ റെക്കാഡുകൾ എന്റെ ഭൂമി പോർട്ടലിലും ക്യാമ്പ് ഓഫീസിലുമായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥർക്ക് https://enteb-hoomikerala.gov.inൽ ഓൺലൈനായും തയ്യൂർ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിൽ (വേലൂർ നാടുവിലങ്ങാടി ആല റോഡിൽ 75ാം നമ്പർ അങ്കണവാടിയുടെ ഒന്നാം നിലയിലെ ഓഫീസ്) റെക്കാഡുകൾ പരിശോധിക്കാമെന്ന് സർവേ തൃശൂർ (റേഞ്ച്) അസി. ഡയറക്ടർ അറിയിച്ചു. പരാതിയുള്ളവർ 30 ദിവസത്തിനകം വടക്കാഞ്ചേരി റേഞ്ച് സർവേ സൂപ്രണ്ടിന് ഫോറം 16 ൽ നേരിട്ടോ 'എന്റെ ഭൂമി' പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാം. ഫോൺ: 0487 2334459.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                            