ഡെപ്യൂട്ടേഷൻ നിയമനം

Sep 16, 2026
ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ് (എസ്.ഐ.എം.സി)യിൽ എൽ ഡി ക്ലർക്ക് തസ്തികയിൽ ഒരു ഡെപ്യൂട്ടേഷൻ ഒഴിവുണ്ട്. സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ഉചിത മാർഗ്ഗേണ അപേക്ഷിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുൻഗണനയുണ്ട്. എസ്റ്റാബ്ലിഷ്മെന്റ്/അക്കൗണ്ട്‌സ് പരിചയം അഭികാമ്യം. അപേക്ഷകൾ ഒക്ടോബർ 5 വൈകിട്ട് അഞ്ചിന് മുമ്പ് ഡയറക്ടർ, എസ്.ഐ.എം.സി, പാങ്ങപ്പാറ, തിരുവനന്തപുരം-695581 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2418524, 9249

കേരള ലോകായുക്തയിൽ ഓഫീസ് അറ്റൻഡന്റ് (23000-50200) തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ശമ്പള നിരക്കിലുള്ളവരില്ലാത്തപക്ഷം താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ഒക്ടോബർ 17 വൈകിട്ട് 5ന് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭിക്കണം.