അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ സമ്മർ ഇന്റേൺഷിപ്പ് ; അപേക്ഷകൾ ക്ഷണിക്കുന്നു.

Mar 27, 2026
അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ സമ്മർ ഇന്റേൺഷിപ്പ് ; അപേക്ഷകൾ ക്ഷണിക്കുന്നു.
amal jyothy

കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് ഓട്ടോണമസ് വിവിധ വകുപ്പുകളിലും ഗവേഷണ കേന്ദ്രങ്ങളിലുമായി സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫാക്കൽറ്റി മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഈ ഇന്റേൺഷിപ്പ് ഓഫ്ലൈൻ, ഹൈബ്രിഡ് രീതികളിൽ ലഭ്യമായിരിക്കും.ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ നാലുവർഷ അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാം (FYUG) വിദ്യാർഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. വ്യവസായ-ഗവേഷണ മേഖലകളിൽ പ്രായോഗിക പരിചയം നേടാനുള്ള അപൂർവ അവസരമാണ് ഈ ഇന്റേൺഷിപ്പ് പ്രദാനം ചെയ്യുന്നത്.താൽപ്പര്യമുള്ള വിദ്യാർഥികൾ sip.ajce.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9497321181 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.