അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം
അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് Prematric Scholarship - ComponentII) - പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഇ-ഗ്രാൻ്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്‌ഡഡ് /അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകൃത UDISE Code ഉണ്ടായിരിക്കണം. ഹരിതകർമ്മ സേന പ്രവർത്തകരുടെ ആശ്രിതരായ വിദ്യാർത്ഥികൾക്ക് പദ്ധതി പ്രകാരമുളള സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുന്നതല്ല. ജാതി/മതം /വരുമാനം എന്നിവ ബാധകമല്ല. മാതാപിതാക്കൾ/രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നു എന്നു തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിയുടെ/സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രവും വിദ്യാർത്ഥിയുടെ ആധാർ സീഡഡ് ബാങ്ക് അക്കൌണ്ടിൻറെ പാസ്ബുക്ക് പകർപ്പും ഹാജരാക്കേണ്ടതാണ്. ഭിന്നശേഷിയുള്ളവരും ഹോസ്റ്റലർ ആയിട്ടുള്ളവരും ബന്ധപ്പെട്ട സാക്ഷ്യപത്രം കൂടി ലഭ്യമാക്കേണ്ടതാണ്. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം മുഖേന ഇ-ഗ്രാന്റ്സ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 2026 ആഗസ്റ്റ് 15. 2025-26 വർഷം പദ്ധതിക്കായി അപേക്ഷ നൽകിയിട്ടുള്ളവർ വീണ്ടും നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ളോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ആഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0484-2422256.


