കരാർ നിയമനം

Jul 14, 2026
കരാർ നിയമനം

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ചെറിയ കലവൂരിലെ അസാപ് കമ്യൂണിറ്റ് സ്കിൽ പാർക്കിൽ ഒഴിവുള്ള എക്സിക്യൂട്ടീവ് തസ്തികയിലേക്ക് കരാർ നിയമനത്തിന് (പരമാവധി രണ്ട് വർഷം) അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ള ബിരുദം/ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 18. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 94959 99682 എന്ന നമ്പറിൽ ബന്ധപ്പെടാം. (പിആർ/എഎൽപി/1396)