സംസ്ഥാനത്തു രണ്ടുദിവസം ദുഃഖാചരണം; പതാക താഴ്ത്തിക്കെട്ടും

സംസ്ഥാനത്തു ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഡോ.വി.വേണു ഉത്തരവിറക്കി

Jul 30, 2024
സംസ്ഥാനത്തു രണ്ടുദിവസം ദുഃഖാചരണം; പതാക താഴ്ത്തിക്കെട്ടും
two-days-of-mourning-in-the-state-the-flag-will-be-lowered

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽ മല പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടതിലും വസ്തുവകകൾ നാശമുണ്ടായതിലും സംസ്ഥാന സർക്കാർ അതീവ ദു:ഖം പ്രകടിപ്പിച്ചു.അതോടനുബന്ധിച്ച് സംസ്ഥാനത്തു ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഡോ.വി.വേണു ഉത്തരവിറക്കി.ഇതു പ്രകാരം സംസ്ഥാനത്തെ എല്ലാ ആഘോഷ പരിപാടികളും പൊതു പരിപാടികളും രണ്ടു ദിവസം സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.