പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരി കൊച്ചിയിൽ തിരികെയെത്തി
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പരാതിക്കാരിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരി കൊച്ചിയിൽ തിരികെയെത്തി. വിമാനമാർഗമാണ് പരാതിക്കാരി കൊച്ചിയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പരാതിക്കാരിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പെൺകുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് പരാതി നൽകിയിരുന്നു. ഗാർഹിക പീഡന കേസിൽ പരാതിക്കാരിയായ യുവതി കഴിഞ്ഞ ദിവസം മൊഴി മാറ്റി പറഞ്ഞിരുന്നു.ശരീരത്തിൽ പാടുകൾ കണ്ടതിന്റെയും മകൾ പറഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും കുടുംബത്തിൻ്റെ ഭാഗത്ത് നിന്ന് യാതൊരു സമ്മർദവും ഉണ്ടായിട്ടില്ലെന്നും പിതാവ് ഹരിദാസ് പറഞ്ഞിരുന്നു. ശനിയാഴ്ച പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.ബുധനാഴ്ച പുലർച്ച നാലു മണിക്കാണ് കുവൈത്തിലെ മൻഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ തീപിടിച്ചത്. പ്രവാസി മലയാളി വ്യവസായി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തില്‍പെട്ടത്.തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം എന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതൽ മരണങ്ങളും. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചിലർ താഴേക്ക് ചാടി.