തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ മക്കള്‍ വാടകവീട്ടില്‍ ഉപേക്ഷിച്ച് കടന്നു; കേസെടുത്ത് പോലീസ്

ഏരൂരിൽ വാടകയക്ക് താമസിച്ചുവന്നിരുന്ന അജിത്തും കുടുംബവുമാണ് പിതാവിനെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞത്.

May 11, 2024
തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ മക്കള്‍ വാടകവീട്ടില്‍ ഉപേക്ഷിച്ച് കടന്നു; കേസെടുത്ത് പോലീസ്
the-children-left-the-father-in-the-rented-house-police-registered-a-case

കൊച്ചി: തൃപ്പൂണിത്തുറയിൽ അച്ഛനെ ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞതായി പരാതി. ഏരൂരിൽ വാടകയക്ക് താമസിച്ചുവന്നിരുന്ന അജിത്തും കുടുംബവുമാണ് പിതാവിനെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞത്. 70 വയസുള്ള കിടപ്പുരോ​ഗിയായ ഷൺമുഖനെയാണ് മക്കൾ വാടക വീട്ടിലുപേക്ഷിച്ചത്.10 മാസങ്ങൾക്കുമുമ്പാണ് ഇവർ വാടകയ്ക്കെത്തിയത്. വീട്ടുടമയുമായി വാടക തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ വാടക വീട്ടിലുപേക്ഷിച്ച് വീട്ടുസാധനങ്ങളളുമായി മകനും കുടുംബവും കടന്നുകളഞ്ഞത്. പോലീസ് അജിത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മരട് ​ന​ഗരസഭ അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.