പാണപിലാവ് പുതിയാപറമ്പില്‍ എ.ജെ. ചാക്കോ (റിട്ട. അധ്യാപകന്‍, സെന്റ് തോമസ് യുപിഎസ്, കണമല)യുടെ ഭാര്യ തങ്കമ്മ ചാക്കോ (79) നിര്യാതയായി
പമ്പാവാലി: പാണപിലാവ് പുതിയാപറമ്പില്‍ എ.ജെ. ചാക്കോ (റിട്ട. അധ്യാപകന്‍, സെന്റ് തോമസ് യുപിഎസ്, കണമല)യുടെ ഭാര്യ തങ്കമ്മ ചാക്കോ (79) നിര്യാതയായി. സംസ്‌കാരം 17-07-2026 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം പാണപിലാവ് സെന്റ് ജോസഫ് പള്ളിയില്‍. പരേത നെടുങ്കുന്നം ആലുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആശ റോയി കട്ടത്തറ (ചങ്ങനാശേരി), ജോസി ജേക്കബ്, ജിയോ ജേക്കബ്. മരുമക്കള്‍: റോയി തോമസ് കട്ടത്തറ (ചങ്ങനാശേരി), ബിന്‍സി ജേക്കബ് കുടുക്കാംതടത്തില്‍ (കുറുവാമൂഴി), മിനുമോള്‍ മാത്യു ചെമ്പകശ്ശേരി (ഏറ്റുമാനൂര്‍).
ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ 8.00ന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.


