മലപ്പുറത്ത് വൻ ലഹരി വേട്ട
1.5കിലോ എംഡിഎംഎ പിടി കൂടി

മലപ്പുറം : മലപ്പുറം കൊണ്ടോട്ടിയിൽ വൻ ലഹരി വേട്ട. 1.5കിലോ എംഡിഎംഎ പിടികൂടി. കൊണ്ടോട്ടി സ്വദേശിയായ ആഷിഖ് എന്നയാളുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. വിദേശത്ത് നിന്നും കാർഗോ വഴിയാണ് എംഡിഎംഎ എത്തിയത് എന്നാണ് വിവരം. ഡാൻസാഫ് ടീം ആഷിഖിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയാണ്. ആഷിഖിന്റെ വീട്ടിലേക്ക് ലഹരി മരുന്ന എത്തിയതായി രഹസ്യ വിവരത്തെ തുടർന്ന നടത്തിയ പരിശോധനയിലാണ് 1.5 കിലോ എംഡിഎംഎ പിടികൂടിയത്.