പ​ര​സ്യ​മാ​യ ക​ല​ഹം ജ​ന​ങ്ങ​ളെ എ​ല്‍​ഡി​എ​ഫി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ അ​ക​റ്റും: ജോ​സ് കെ. ​മാ​ണി എംപി

kerala congress m

Aug 29, 2026
പ​ര​സ്യ​മാ​യ ക​ല​ഹം ജ​ന​ങ്ങ​ളെ എ​ല്‍​ഡി​എ​ഫി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ അ​ക​റ്റും: ജോ​സ് കെ. ​മാ​ണി എംപി

പാ​ലാ: പ​ദ​വി​ക​ള്‍ സം​ബ​ന്ധി​ച്ച പ​ര​സ്യ​മാ​യ ക​ല​ഹം ഇ​ട​തു​മു​ന്ന​ണി​യി​ല്‍ നി​ന്നും ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ അ​ക​ലു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ ​മാ​ണി. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ ക്യാ​മ്പ് പാ​ലാ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വ​ര്‍​ഗീ​യ അ​ജ​ണ്ട​ക​ള്‍​ക്ക് വ​ഴ​ങ്ങാ​തെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം നി​ന്ന് വി​ക​സ​ന ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റെ ന​ട​ത്തി​യി​ട്ടും എ​ന്തു​കൊ​ണ്ട് വ​ലി​യ പ​രാ​ജ​യം സം​ഭ​വി​ച്ചു എ​ന്ന ആ​ഴ​ത്തി​ലു​ള്ള വി​ല​യി​രു​ത്ത​ലു​ക​ളും തി​രു​ത്ത​ലു​ക​ളു​മാ​ണ് ഇ​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫി​ന് ആ​വ​ശ്യം. ഇ​ത​ല്ലാ​തെ​യു​ള്ള ഏ​തു നി​ല​പാ​ട് ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യാ​ലും അ​ത് രാ​ഷ്ട്രീ​യ ആ​ത്മ​ഹ​ത്യ​ക്ക് തു​ല്യ​മാ​യി​രി​ക്കു​മെ​ന്ന ധാ​ര​ണ മു​ന്ന​ണി​യി​ലെ എ​ല്ലാ ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്കും ഉ​ണ്ടാ​യി​രി​ക്ക​ണം. 

വി.​ഡി.​സ​തീ​ശ​ന്‍ ന​യി​ക്കു​ന്നു, ബി​ജെ​പി ഭ​രി​ക്കു​ന്നു എ​ന്ന​പോ​ലെ​യാ​ണ് കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ള്‍ കാ​ര്യ​ങ്ങ​ള്‍. വി.​ഡി സ​തീ​ശ​നി​ലൂ​ടെ ബി​ജെ​പി അ​വ​രു​ടെ രാ​ഷ്ട്രീ​യ താ​ല്പ​ര്യ​ങ്ങ​ള്‍ ഭ​ര​ണ ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 

പിഎം ശ്രീ​യി​ലും ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലു​മു​ള്ള ബി​ജെ​പി അ​ജ​ണ്ട​ക​ള്‍​ക്ക് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കീ​ഴ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​ള​യ​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ ഭ​ര​ണ​നേ​തൃ​ത്വം വ​ലി​യ പ​രാ​ജ​യ​മാ​യി​രു​ന്നു.​മ​ന്ത്രി​മാ​ര്‍ ഒ​രേ വി​ഷ​യ​ങ്ങ​ളി​ല്‍ പ​ര​സ്പ​ര​വി​രു​ദ്ധം ആ​യി​ട്ട് സം​സാ​രി​ക്കു​ന്ന​ത് മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ട് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ​യാ​ണ് വി​ളി​ച്ച​റി​യി​ക്കു​ന്ന​തെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.


കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​കോ​ട്ട​യം ജി​ല്ലാ ക്യാ​മ്പ് അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ങ്ങ​ള്‍

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും, എ​ല്‍ ലി​നോ പ്ര​തി​ഭാ​സ​ത്തി​ന്‍റെ കാ​ര​ണ​ത്താ​ലും കോ​ട്ട​യം ജി​ല്ല​യി​ല്‍ വ്യാ​പ​ക​മാ​യി ഉ​ണ്ടാ​വു​ന്ന പ്ര​ള​യ ദു​രി​ത​ത്തെ മു​ന്‍​കൂ​ട്ടി ക​ണ്ടു​കൊ​ണ്ടു​ള്ള ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​വാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​വ​ണം. മീ​ന​ച്ചി​ലാ​റും, മ​ണി​മ​ല​യാ​റും പ്ര​ള​യം മൂ​ലം നി​റ​ഞ്ഞു ക​വി​യു​മ്പോ​ള്‍ അ​ധി​ക​മാ​യി ഉ​ണ്ടാ​കു​ന്ന പ്ര​ള​യ ജ​ലം ഒ​ഴു​കി പോ​കു​വാ​ന്‍, ആ​റു​ക​ളു​ടെ​യും, തോ​ടു​ക​ളു​ടെ​യും സം​ഭ​ര​ണ​ശേ​ഷി ഉ​യ​ര്‍​ത്ത​ണം. 

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന്‍റെ ന​ഷ്ട​പ്പെ​ട്ട സം​ഭ​ര​ണ​ശേ​ഷി വീ​ണ്ടെ​ടു​ക്ക​ണം, കൃ​ത്യ​സ​മ​യ​ത്ത് ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ട് തു​റ​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.

വ​ര്‍​ഷ​ങ്ങ​ളാ​യി മ​ല​യോ​ര​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സ്സി​ലെ തീ​യാ​യ പ​രി​സ്ഥി​തി ലോ​ല വി​ല്ലേ​ജു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്, അ​വ​സാ​ന നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ പ്ര​കാ​ര​മാ​ക്കാ​ന്‍ കേ​ന്ദ്ര​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്ത​ണം. ജ​ന​വാ​സ മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗം ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ പെ​രു​കി​യ എ​ണ്ണം കു​റ​യ്ക്കു​വാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്ക​ണം.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ല​യി​ല്‍ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​വാ​ന്‍ തീ​രു​മാ​നി​ച്ചു. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ പ്രാ​ദേ​ശി​ക​മാ​യി സ​മ​ര​ങ്ങ​ള്‍ ന​ട​ത്തു​വാ​നും, കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്റെ ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ര്‍​ത്ത​ക​രെ​യും നി​ല​വി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​രെ​യും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട്, പാ​ര്‍​ട്ടി​യു​ടെ ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ ആ​വ​ശ്യ​ക​ത ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​വാ​ന്‍ ക്ലാ​സു​ക​ളും, സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു. 

റോ​ഷി അ​ഗ​സ്റ്റി​ന്‍, തോ​മ​സ് ചാ​ഴി​കാ​ട​ന്‍, എ​ന്‍.​ജ​യ​രാ​ജ് ,ജോ​ബ് മൈ​ക്കി​ള്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തി​ങ്ക​ല്‍, സ​ണ്ണി തെ​ക്കേ​ടം, ബേ​ബി ഉ​ഴു​ത്തു​വാ​ല്‍, ജോ​ര്‍​ജു​കു​ട്ടി അ​ഗ​സ്തി,ഔ​സേ​പ്പ​ച്ച​ന്‍ വാ​ളി​പ്ലാ​ക്ക​ല്‍, മാ​ത്തു​ക്കു​ട്ടി കു​ഴി​ഞ്ഞാ​ലി​ല്‍, സോ​ണി സ​ക്ക​റി​യ,സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി ,ജോ​സ് പു​ത്ത​ന്‍​കാ​ല, സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍, പെ​ണ്ണ​മ്മ ജോ​സ​ഫ്, ബ്രൈ​റ്റ് വ​ട്ട​നി​ര​പ്പേ​ല്‍, ജോ​സ​ഫ് ചാ​മ​ക്കാ​ല ,എ ​എം മാ​ത്യു , ലാ​ലി​ച്ച​ന്‍ കു​ന്നി​പ്പ​റ​മ്പി​ല്‍, സാ​ജ​ന്‍ കു​ന്ന​ത്ത്, ടോ​ബി​ന്‍ കെ ​അ​ല​ക്‌​സ്, ജോ​ജി കു​റ​ത്തി​യാ​ട​ന‍, ജോ​സ് ഇ​ട​വ​ഴി​ക്ക​ല്‍, ലൂ​ക്ക് മാ​ത്യു, ഡി​നു ചാ​ക്കോ, ഡാ​നി തോ​മ​സ്, രാ​മ​ച​ന്ദ്ര​ന്‍ അ​ള്ളു​പു​റം ,ജോ ​കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.