കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ തൊഴിൽ അവസരം

Oct 5, 2026
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ തൊഴിൽ അവസരം

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ് ) കീഴിൽ വാർഡ് അസിസ്റ്റന്റ് / ഹോസ്പിറ്റൽ അറ്റൻന്റ്‌ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അർഹരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. പ്രതിദിനം 750/- വേതനം ഉയർന്ന പ്രായപരിധി 45 വയസ്സ്. 09-10-2026 ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസിൽ വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് , സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അടക്കം 1 മണിക്കൂർ മുമ്പ് തന്നെ സൂപ്രണ്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.