കോഴിക്കോട് മേഖലാ പി എസ് സി ഓഫീസില്‍ അഭിമുഖം 9,10 തീയതികളില്‍
അഭിമുഖവുമായി ബന്ധപ്പെട്ട അഡ്മിഷന് ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കില്ല
കോഴിക്കോട് : ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നം. 086/2021) തസ്തികയിലേയ്ക്കു (2022 നവംബര്‍ 18) പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ടൈം വെരിഫിക്കേഷന് പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 9, 10 തീയതികളില്‍ കോഴിക്കോട് മേഖലാ പി എസ് സി ഓഫീസില്‍ നടത്തും. അഭിമുഖവുമായി ബന്ധപ്പെട്ട അഡ്മിഷന് ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന് ടിക്കറ്റ്, ബയോഡാറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുക്കണം. അഡ്മിഷന് ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ സഹിതം പി എസ് സി കോഴിക്കോട് മേഖലാ ഓഫീസില്‍ എത്തണം. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2371971.