പൊതു തെളിവെടുപ്പ്
പൊതു തെളിവെടുപ്പ് ജൂൺ 11 രാവിലെ 11 ന് നടക്കും
മലപ്പുറം : ഏറനാട് താലൂക്ക് മേൽമുറി വില്ലേജിൽ ബ്ലോക്ക് നമ്പർ ക്യൂ -02ൽ പെട്ട 1065/212,1065/28,1065/55,1065/31,1065/32 & 1065/48 എന്നീ റിസർവ്വേ നമ്പറുകളിൽ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന ഗ്രാനൈറ്റ് ക്വാറിക്ക് പാരിസ്ഥിതികാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പ് ജൂൺ 11 രാവിലെ 11 ന് നടക്കും. മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ വെച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് തെളിവെടുപ്പ്. പദ്ധതി സംബന്ധിച്ചുള്ള വിവരങ്ങൾ kspcb.kerala.gov.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും. പദ്ധതി സംബന്ധിച്ച് പരിസ്ഥിതി കാര്യങ്ങളിൽ പൊതുജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ പൊതുതെളിവെടുപ്പ് തീയതി വരെ ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മേഖലാ ഓഫീസ്, കോഴിക്കോട് ([email protected]) എന്ന വിലാസത്തിൽ എഴുതി അറിയിക്കാവുന്നതാണ്.