വോട്ടിംഗ് യന്ത്രങ്ങളുടെ അഡീഷണല്‍ റാന്‍ഡമൈസേഷന്‍ നടത്തി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും അഡീഷണല്‍ റാന്‍ഡമൈസേഷന്‍ നടത്തി. 90 ബാലറ്റ് യൂണിറ്റുകള്‍,88 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 72 വിവി പാറ്റുകള്‍ എന്നിവയാണ് വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് റാന്‍ഡമൈസേഷനിലൂടെ നല്‍കിയത്. തെരഞ്ഞെടുപ്പ് പരിശീലനത്തിനും വോട്ടര്‍മാര്‍ക്കുള്ള ബോധവത്കരണത്തിനുമായി ഉപയോഗിച്ചിരുന്ന യന്ത്രങ്ങളാണ് ഇവ.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ , കേന്ദ്ര നിരീക്ഷകരായ രഞ്ജിത് കുമാര്‍ സിന്‍ഹ, എസ്. ജയന്തി, എച്ച്.എന്‍ ഗോപാല്‍ കൃഷ്ണ , പരമാവതാര്‍ സിംഗ് ഗില്‍, ഗുന്‍ജന്‍ ഭാരതി മിശ്ര,പോലീസ് നിരീക്ഷകന്‍ ഷാനവാസ് കാസിം,തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സുനിത ജേക്കബ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ് എന്നിവര്‍ പങ്കെടുത്തു.


