????സെല്‍ഫ് എന്യുമറേഷന്‍ 16 മുതല്‍ ????എന്യുമറേറ്റര്‍മാര്‍ക്ക് പരിശീലനം നാളെ മുതല്‍ സെന്‍സസ്;ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവം

Jun 2, 2026
????സെല്‍ഫ് എന്യുമറേഷന്‍ 16 മുതല്‍ ????എന്യുമറേറ്റര്‍മാര്‍ക്ക് പരിശീലനം നാളെ മുതല്‍  സെന്‍സസ്;ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവം
CENCES KERALA
കോട്ടയം: സെന്‍സസ് -2027ന്‍റെ ആദ്യഘട്ടമായ സെല്‍ഫ് എന്യുമറേഷന്‍ ജൂണ്‍ 16ന് ആരംഭിക്കാനിരിക്കെ കോട്ടയം ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവമായി.  വിവര  ശേഖരണത്തിനായി ഭവന സന്ദര്‍ശനം നടത്തുന്ന എന്യുമറേറ്റര്‍മാര്‍ക്കും ഇവരുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന സൂപ്പര്‍ വൈസര്‍മാര്‍ക്കുമുള്ള പരിശീലനം നാളെ(ജൂണ്‍ 4) ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.

നേരത്തെ പരിശീലനം നേടിയ ഫീല്‍ഡ് ട്രെയിനര്‍മാരാണ് ഈ മാസം 23 വരെ എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കുന്നത്. ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍-16 ഫീല്‍ഡ് ട്രെയിനര്‍മാര്‍-66, സൂപ്പര്‍വൈസര്‍മാര്‍-595, എന്യുമറേറ്റര്‍മാര്‍- 3466 എന്നിങ്ങനെയാണ് ജില്ലയില്‍ സെന്‍സസിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണം. റിസര്‍വ് ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടും.

സെന്‍സസില്‍ നല്‍കേണ്ട വിവരങ്ങള്‍ കുടുംബങ്ങള്‍ സ്വന്തമായി നേരിട്ട് ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്ന നടപടിയാണ് സെല്‍ഫ് എന്യുമറേഷന്‍. https://se.census.gov.in/   എന്ന പോര്‍ട്ടലില്‍ ജൂണ്‍ 16 മുതല്‍ 30 വരെ ഇതിന് സൗകര്യമുണ്ട്.  

സെന്‍സസ് നടപടികള്‍ക്ക് വേഗം കൂട്ടുന്നതിനും എന്യുമറേറ്റര്‍മാരുടെ ജോലി ലഘൂകരിക്കുന്നതിനും വിവരങ്ങള്‍ കൃത്യമെന്ന് ഉറപ്പാക്കുന്നതിനും  സെല്‍ഫ് എന്യുമേറഷന്‍ സഹായകമാകും.  വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് സെല്‍ഫ് എന്യൂമറേഷനിലൂടെ നല്‍കാന്‍ കഴിയുക. 34 ചോദ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷിലും 15 ഇന്ത്യന്‍ ഭാഷകളിലും വിവരങ്ങള്‍ രേഖപ്പെടുത്താനാകും.

സെല്‍ഫ് എന്യുമറേഷന്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ഇമെയിലില്‍ കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കും. ഇതോടൊപ്പം 11 അക്ക സെല്‍ഫ് എന്യുമറേഷന്‍ ഐഡിയും(എസ്.ഇ. ഐഡി) ഉണ്ടാകും.

സെല്‍ഫ് എന്യുമറേഷന്‍ നിര്‍ബന്ധമായും ചെയ്യേണ്ടതല്ല. സെല്‍ഫ് എന്യുമറേഷന്‍ ചെയ്ത വീടുകളിലും എന്യുമറേറ്റര്‍മാര്‍ സന്ദര്‍ശനം നടത്തും. ഇമെയിലില്‍ ലഭിച്ച എസ്.ഇ. ഐഡി അപ്പോള്‍ അവര്‍ക്ക് കൈമാറണം. കുടുംബം  നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കി ആവശ്യമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തശേഷം എന്യുമറേറ്റര്‍ ഡാറ്റ അപ് ലോഡ് ചെയ്യും.

ഒരു ലോഗിനില്‍തന്നെ ഒരേ വീട്ടിലുള്ള എല്ലാവരുടെയും വിവരങ്ങള്‍ നല്‍കാം. സെല്‍ എന്യുമറേഷന്‍ ഇടയ്ക്കുവച്ച് നിര്‍ത്തേണ്ടിവന്നാല്‍ സേവ് ചെയ്തശേഷം പിന്നീട് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുമാകും. സെല്‍ഫ് എന്യുമറേഷന്‍ നടത്തുമ്പോള്‍ സഹായത്തിന് പോര്‍ട്ടലില്‍ ടൂള്‍ ടിപ്പുകളുമുണ്ടാകും.

സെന്‍സിന്‍റെ ഭാഗമായി നല്‍കുന്ന വിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പാക്കിയിട്ടുണ്ട്. സുരക്ഷിത സെര്‍വറുകളില്‍ എന്‍ക്രിപ്റ്റഡ് ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്ന ഈ ഡാറ്റ കൈമാറ്റം ചെയ്യുന്നതല്ലെന്ന് രജിസ്ട്രാര്‍ ജനറല്‍ ആന്‍റ് സെന്‍സസ് കമ്മീഷണറുടെ കാര്യാലയം അറിയിച്ചിട്ടുണ്ട്.

സെല്‍ഫ് എന്യുമറേഷന്‍ പരമാവധി സൗകര്യം പ്രയോജനപ്പെടുത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍; ചോദ്യങ്ങള്‍

സെന്‍സസ് 2027ന്‍റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷനില്‍ ആകെ 34 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. ചോദ്യങ്ങളുടെ പട്ടിക ചുവടെ.

1. വരിനമ്പര്‍(സെന്‍സസിനു വേണ്ടി തയ്യാറാക്കിയ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കിലെ വരി)
2. കെട്ടിട നമ്പര്‍
3. വീട്ടുനമ്പര്‍
4. വീടിന്‍റെ തറ നിര്‍മിക്കാന്‍ ഉപയോഗിച്ച പ്രധാന സാമഗ്രി
5. വീടിന്‍റെ ഭിത്തി നിര്‍മിക്കാന്‍ ഉപയോഗിച്ച പ്രധാന സാമഗ്രി
6. വീടിന്‍റെ മേല്‍്ക്കൂര നിര്‍മിക്കാന്‍ ഉപയോഗിച്ച പ്രധാന സാമഗ്രി
7. വീടിന്‍റെ ഉപയോഗം
8. വീടിന്‍റെ അവസ്ഥ
9. കുടുംബത്തിന്‍റെ നമ്പര്‍
10. കുടുംബത്തില്‍ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം
11. കുടുംബനാഥന്‍റെ/നാഥയുടെ പേര്
12. ലിംഗഭേദം
13. പട്ടികജാതിയോ പട്ടിക വര്‍ഗമോ മറ്റുള്ളവരോ
14. വീടിന്‍റെ ഉടമസ്ഥത
15. താമസിക്കുവാനുള്ള മുറികളുടെ എണ്ണം
16. കുടുംബത്തില്‍ താമസിക്കുന്ന ദമ്പതികളുടെ എണ്ണം.
17. കുടിവെള്ളത്തിന്‍റെ പ്രധാന സ്രോതസ്സ്
18. കുടിവെള്ള സ്രോതസ്സിന്‍റെ ലഭ്യത
19. വെളിച്ചത്തിന്‍റെ പ്രധാന സ്രോതസ്
20. കക്കൂസിന്‍റെ ലഭ്യത.
21. കക്കൂസിന്‍റെ തരം
22. അഴുക്കുവെള്ള കുഴല്‍ ബന്ധപ്പിച്ചിട്ടുള്ളത്
23. പരിസരത്ത് ലഭ്യമായ കുളിക്കുവാനുള്ള സൗകര്യം
24. അടുക്കളയുടെയും എല്‍പിജി/പിഎന്‍ജി കണക്ഷന്‍റെയും ലഭ്യത
25. പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം
26. റേഡിയോ/ട്രാന്‍സിസ്റ്റര്‍
27. ടെലിവിഷന്‍
28. ഇന്‍റര്‍നെറ്റിന്‍റെ ലഭ്യത
29. ലാപ്ടോപ്പ്/ കമ്പ്യൂട്ടര്‍
30. ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍/സ്മാര്‍ട്ട് ഫോണ്‍
31. സൈക്കിള്‍, സ്കൂട്ടര്‍/മോട്ടോര്‍ സൈക്കിള്‍/മോപ്പഡ്
32. കാര്‍/ജീപ്പ്/വാന്‍
33.കുടുംബത്തില്‍ പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം
34. മൊബൈല്‍ നമ്പര്‍.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.