ആയുഷ്മാൻ ഭാരതിൽ രജിസ്റ്റർ ചെയ്തവർ കുരുക്കിൽ ,കേരളത്തിലെ കാസ്‌പിൽ നിന്നും പുറത്ത് ,70 കഴിഞ്ഞവർക്ക് ചികിത്സസഹായവും ഇല്ല

അക്ഷയ കേന്ദ്രങ്ങൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്നതിന് ഇതുവരെ അറിയിപ്പ് നൽകിയിട്ടില്ല .

Nov 30, 2024
ആയുഷ്മാൻ ഭാരതിൽ രജിസ്റ്റർ ചെയ്തവർ കുരുക്കിൽ ,കേരളത്തിലെ കാസ്‌പിൽ നിന്നും പുറത്ത് ,70 കഴിഞ്ഞവർക്ക് ചികിത്സസഹായവും ഇല്ല
ayushman bharat
തിരുവനന്തപുരം : ആയുഷ്മാൻ ഭാരതിൽ രജിസ്റ്റർ ചെയ്തവർക്ക് 
കാസ്പ് ചികിത്സ ലഭിക്കാതായതോടെ ആയിരക്കണക്കിനു വയോജനങ്ങൾ പ്രതിസന്ധിയിൽ. ചികിത്സച്ചെലവിലെ കേന്ദ്ര, സംസ്ഥാന വിഹിതം സംബന്ധിച്ചു ധാരണയാകാത്തതിനാൽ കേരളത്തിൽ പദ്ധതി വൈകുന്നതാണു കാരണം.  70 വയസ്സു കഴിഞ്ഞവർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിൽ റജിസ്റ്റർ ചെയ്തവർക്കു സംസ്ഥാനത്തെ    പ്രധാനമന്ത്രി ജൻ ആരോഗ്യയോജന ഉൾപ്പെടുന്ന ആയുഷ്മാൻ ഭാരത് കേരളത്തിലെ കാസ്പുമായി ബന്ധിപ്പിച്ചാണു നടപ്പാക്കുന്നത്. ‌‌കേന്ദ്രം പദ്ധതി പ്രഖ്യാപിച്ച സെപ്റ്റംബർ 11 മുതൽ വെബ് പോർട്ടൽ,  കോമൺ സർവീസ് സെന്റർ ,സ്വകാര്യ ഇന്റർനെറ്റ് കഫേകൾ  എന്നിവ വഴി വയോജനങ്ങൾ റജിസ്റ്റർ ചെയ്ത് ആയുഷ്മാൻ കാർഡ് എടുക്കുന്നുണ്ട്.
ഔദ്യോഗികമായി സർക്കാരും ആരോഗ്യവകുപ്പും ,സംസ്ഥാന ഹെൽത്ത് മിഷനും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേരുവാൻ ഉത്തരവ് ഇറക്കിയിട്ടില്ല .സർക്കാർ കേരളത്തിൽ പദ്ധതി രജിസ്‌ട്രേഷൻ നടത്തിപ്പിനുള്ള ചുമതല അക്ഷയ കേന്ദ്രങ്ങളെ ഏല്പിക്കുമെന്നാണ് അറിയുന്നത് .ഇത് സംബന്ധിച്ച് സന്നദ്ധത അറിയിച്ചു അക്ഷയ ഡയറക്ടർ സ്റ്റേറ്റ് ഹെല്ത്ത് ഏജൻസിക്ക് കത്തും നൽകിയിരുന്നു . 
  സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ   രജിസ്റ്റർ ചെയ്തവരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത് .
  കേന്ദ്ര പദ്ധതിയിൽ അംഗമാകുന്നതോടെ കാസ്പ് ഉൾപ്പെടെയുള്ള പദ്ധതികളിൽ നിന്നു പുറത്താകും. കേന്ദ്ര, സംസ്ഥാന ധാരണയായാൽ മാത്രമേ ചികിത്സ ലഭിക്കൂ. കേന്ദ്ര പദ്ധതിയിൽ റജിസ്റ്റർ ചെയ്തവർക്കു സംസ്ഥാനത്തിന്റെ പ്രത്യേക നിർദേശമില്ലാതെ കാസ്പിൽ സൗജന്യ ചികിത്സ നൽകരുതെന്നാണ് എംപാനൽ ചെയ്ത മെഡിക്കൽ കോളജ്, സ്വകാര്യ ആശുപത്രികൾ എന്നിവർക്കു സംസ്ഥാന ആരോഗ്യ ഏജൻസി നൽകിയ നിർദേശം. റജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ ഭാവിയിൽ കേന്ദ്രപദ്ധതിയുടെ ആനുകൂല്യങ്ങൾ മുടങ്ങുമോയെന്ന ആശങ്കയിലാണു പലരും റജിസ്റ്റർ ചെയ്യുന്നത്.
  അക്ഷയ കേന്ദ്രങ്ങൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്നതിന് ഇതുവരെ അറിയിപ്പ് നൽകിയിട്ടുമില്ല .
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.