വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

പാലക്കാട്: നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്കേറ്റു.
വിനോദ സഞ്ചാരികളുമായി വ്യൂ പോയന്റിലേക്കു പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.