വിവാ ക്യാമ്പയിൻ – പരിശോധന പൂർത്തീകരിച്ച ആദ്യ പഞ്ചായത്ത് പിലിക്കോട്

പദ്ധതി ജനകീയ പങ്കാളിത്തത്തോടെ കൃത്യമായ ആസൂത്രണത്തോടെ സമയബന്ധിതമായി നടപ്പിലാക്കിയിരിക്കുകയാണ് പിലിക്കോട് ഗ്രാമപഞ്ചായത്ത്

Jul 5, 2024
വിവാ ക്യാമ്പയിൻ – പരിശോധന പൂർത്തീകരിച്ച ആദ്യ പഞ്ചായത്ത് പിലിക്കോട്
തിരുവനന്തപുരം: അനീമിയ അഥവാ വിളർച്ച എന്ന രോഗത്തിനെതിരെ ജനകീയ പങ്കാളിത്തത്തോടെയുള്ള  പ്രതിരോധ ഇടപെടലാണ് സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കിവരുന്ന വിവാ ക്യാമ്പയിൻ .സ്ത്രീകൾക്കിടയിലെ രക്തക്കുറവ് അഥവാ അനീമിയയെ  നേരത്തെ  കണ്ടെത്താനും ചികിത്സകൾ ലഭ്യമാക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിവരുന്ന പദ്ധതിയിൽ 15 നും 59 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് ഹീമോഗ്ലോബിൻ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.
   ഈ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ കൃത്യമായ ആസൂത്രണത്തോടെ സമയബന്ധിതമായി നടപ്പിലാക്കിയിരിക്കുകയാണ് പിലിക്കോട് ഗ്രാമപഞ്ചായത്ത് . വിളർച്ച പരിശോധന നൂറു ശതമാനം പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്ത് എന്ന പ്രഖ്യാപനവും ഇതിനായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്കുളള ആദരവും കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തിൽ  നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യപ്രവർത്തകരെ ഉപഹാരം നൽകി ആദരിച്ചത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ് മുഖ്യാതിഥിയായി . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ ലക്ഷ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണൻ,ഗ്രാമപഞ്ചായത്ത് സ്ഥിരം അധ്യക്ഷന്മാരായ സി.വി.ചന്ദ്രമതി, കെ.വി. വിജയൻ , സുലോചന .വി.വി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത. എം. വി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രേഷ്ണ . പി , രവീന്ദ്രൻ മാണിയാട്ട്, റഹീന പി. കെ , ജില്ലാ എഡ്യുകേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ എന്നിവർ സംസാരിച്ചു.സി.വി.സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഹെൽത് ഇൻസ്പെക്ടർ പി.വി മഹേഷ് കുമാർ സ്വാഗതവും പബ്ലിക്ക് ഹെൽത്ത് നഴ്സ് വിനോദിനി.കെ. ര നന്ദിയും പറഞ്ഞു.ജനകീയ കൂട്ടായ്മയിലൂടെ  മുൻകാലങ്ങളിൽ ശുചിത്വ മേഖലയിലും ഊർജ്ജ സംരക്ഷണ മേഖലയിലും രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ മേഖലയിൽ നടത്തിവരുന്ന സമഗ്ര ഇടപെടലുകളുടെ തുടർച്ച തന്നെയാണ്  വിവ ക്യാമ്പയിനിലൂടെയും നടത്തിയത്. 15 നും 59 നും ഇടയിൽ പ്രായമുള്ള 8453 സ്ത്രീകളാണ് പിലിക്കോട് ഗ്രാമപഞ്ചായത്തിൽ ഉള്ളത്. ഇവരെ എല്ലാവരെയും Hb പരിശോധന നടത്തുവാനും വിളർച്ച ബാധിതർ എന്ന് കണ്ടെത്തുന്നവർക്ക് ചികിത്സ നൽകുവാനുമാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ഇതിനായി പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണായും മെഡിക്കൽ ഓഫീസർ കൺവീനറായും ജനപ്രതിനിധികൾ ആരോഗ്യപ്രവർത്തകർ , സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ കമ്മിറ്റി രൂപീകരിച്ചു..വാർഡ് തലത്തിൽ വാർഡ് തല ശുചിത്വ പോഷണ സമിതികൾ ഈ പ്രവർത്തനം ഏറ്റെടുക്കുന്നതിന് പഞ്ചായത്ത് തല സമിതി നിർദ്ദേശം നൽകി.
ഓരോ വാർഡിലും 50 വീടുകൾ കേന്ദ്രീകരിച്ച് “വിവാ അയൽ സഭകൾ “രൂപീകരിക്കുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി സംഘടിപ്പിക്കുകയും ചെയ്തു.തുടർന്ന് എല്ലാ വാർഡുകളിലും സന്നദ്ധ സംഘടനകൾ ,ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ  നേതൃത്വത്തിൽ ഹീമോഗ്ലോബിൻ പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു .
ജനങ്ങളുടെ സൗകര്യാർത്ഥം രാത്രികളിൽ പോലും ക്യാമ്പുകൾ സംഘടിപ്പിക്കുന്ന പ്രവർത്തനം ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും ഏറ്റെടുത്തു.നിരന്തരമായ ബോധവൽക്കരണത്തിലൂടെയും മറ്റ് ഇടപെടലുകളിലൂടെയും 15 നും 59 നും ഇടയിൽ പ്രായമുള്ള 8453 പേരിൽ 8318 പേരുടെ ഹീമോഗ്ലോബിൻ പരിശോധന ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുകയും പഠന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു.അനീമിയ  കണ്ടെത്തിയവർക്ക് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം വഴി അയൺ ഗുളികകൾ ലഭ്യമാക്കുകയും അവരുടെ തുടർ പരിശോധന ഉറപ്പാക്കുകയും ചെയ്തു വരുന്നു.
   കൃഷി വകുപ്പുമായി സഹകരിച്ചുകൊണ്ട് ഇലക്കറികളുടെ അടുക്കളത്തോട്ടം എന്ന പദ്ധതി വിളർച്ച വിമുക്ത പഞ്ചായത്ത് എന്നതിന്റെ ഭാഗമായി നടപ്പിലാക്കാനാണ് തുടർപ്രവർത്തനം എന്നുള്ള അർത്ഥത്തിൽ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.