മലപ്പുറം പരാമർശം; ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിളിപ്പിച്ച് ഗവർണർ
ചൊവ്വാഴ്ച വൈകുന്നേരം നാലിന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ചൊവ്വാഴ്ച വൈകുന്നേരം നാലിന് രാജ്ഭവനിൽ എത്തി വിശദീകരണം നൽകണമെന്ന് ഗവർണർ നിർദേശം നൽകി.