ചക്കകൊമ്പൻ ചിന്നക്കനാൽ 301 കോളനിയിൽ വീട് തകർത്തു
ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണം തുടരുന്നു
ഇടുക്കി : ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണം തുടരുന്നു. ഇന്നലെ രാത്രി കോളനിയിൽ എത്തിയ ചക്കകൊമ്പൻ വീട് തകർത്തു. സോമി സെബാസ്റ്റ്യന്റെ വീട് ആണ് തകർത്തത്. വെളുപ്പിന് 3 മണിക്കാണ് കാട്ടാന ആക്രമണം ഉണ്ടാകുന്നത്. വീട്ടിൽ ആളില്ലാതെ ഇരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.