കൊല്ലത്ത് പതിനേഴുകാരി തൂങ്ങി മരിച്ച നിലയില്‍
തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കൊല്ലം : അഞ്ചലില്‍ ഏരൂര്‍ കരിമ്പിന്‍കോണത്ത് പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പിന്‍കോണത്ത് സ്വദേശി ആലിയ ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.