മൂന്നാം സെമസ്റ്റര്‍ പി.ജി ബോട്ടണി സീറ്റ് ഒഴിവ്

Jun 19, 2026
മൂന്നാം സെമസ്റ്റര്‍ പി.ജി ബോട്ടണി സീറ്റ് ഒഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമില്‍ ബോട്ടണി വിഭാഗത്തില്‍ ഒരു ഓപ്പണ്‍ സീറ്റ് ഒഴിവുണ്ട്. നിലവില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളില്‍ ഇതേ പ്രോഗ്രാമില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റം വഴി പ്രവേശനം നേടാം. താത്പര്യമുള്ളവര്‍ ജൂണ്‍ 22 ന് രാവിലെ 11 നകം കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി മാര്‍ക്ക്ലിസ്റ്റ്, അവസാനമായി യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിയ ഹാള്‍ടിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കണം. അപേക്ഷകരില്‍ നിന്നും റാങ്ക് ലിസ്റ്റ് തയ്യാറാക്കി അതില്‍ നിന്നുമായിരിക്കും പ്രവേശനം നടത്തുക. ഫോണ്‍: 0466 2212223.

പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2026-27 അധ്യയനവര്‍ഷത്തില്‍ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ തൃശ്ശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം. ഹിസ്റ്ററി വിഭാഗത്തിലേക്കുള്ള അഭിമുഖം ജൂണ്‍ 23 ന് രാവിലെ പത്തിനും, ഇംഗ്ലീഷ് വിഭാഗത്തിലേക്കുള്ള അഭിമുഖം ജൂണ്‍ 24 ന് രാവിലെ പത്തിനും കോളേജില്‍ നടക്കും. ഇ മെയില്‍: [email protected] ഫോണ്‍: 0466 2212223.