കരുനാഗപ്പള്ളിയിൽ 30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കരുനാഗപ്പള്ളി : 30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര നോർത്ത്, രാജേഷ് ഭവനിൽ രാഹുലാണ് (24) പിടിയിലായത്.
പുതിയകാവിൽ വെച്ച് സംശയാസ്പദമായി കണ്ട രാഹുലിനെ പൊലീസ് തടഞ്ഞ്നിർത്തി നടത്തിയ ദേഹപരിശോധനയിൽ 30 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.