പ്ലസ് വൺ അപേക്ഷ സമർപ്പണം നാളെ തുടങ്ങും;അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാൻ അവസരം
25 വരെ www.admission.dge.kerala.gov.in എന്ന ഗേറ്റ്വേ വഴി അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം വ്യാഴാഴ്ച തുടങ്ങും. 25 വരെ www.admission.dge.kerala.gov.in എന്ന ഗേറ്റ്വേ വഴി അപേക്ഷ സമർപ്പിക്കാം. ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രയൽ അലോട്ട്മെൻറ് മേയ് 29നും ആദ്യ അലോട്ട്മെൻറ് ജൂൺ അഞ്ചിനും നടത്തും.മുഖ്യ അലോട്ട്മെൻറ് (മൂന്നാം അലോട്ട്മെൻറ്) അവസാനിക്കുന്നത് ജൂൺ 19നാണ്. ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. ഒഴിവുവരുന്ന സീറ്റുകളിലേക്ക് ജൂലൈ രണ്ടുമുതൽ 31വരെ സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും. വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിനും മേയ് 16 മുതൽ 25വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാൻ അടുത്തുള്ള അക്ഷയകേന്ദ്രങ്ങളെ സമീപിക്കാം .