ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഏകദിന പരിശീലനം

അവസാന തീയതി ജൂൺ 24

Jun 13, 2025
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഏകദിന പരിശീലനം
artificial-intelligence training

തിരുവനന്തപുരം : പ്രൊഫഷണൽ മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ.) ഉപയോഗത്തെക്കുറിച്ച് പ്രായോഗിക അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കായി കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് (സി.എം.ഡി.) ഏകദിന ട്രെയിനിങ് സംഘടിപ്പിക്കുന്നു. എ.ഐ ടൂളുകളായ ചാറ്റ് ജി.പി.റ്റി., ജെമ്നി, സൈസ്‌പേസ് എന്നിവയും എ.ഐ ടൂളുകൾ ഉപയോഗിച്ചുള്ള സ്മാർട്ട് റൈറ്റിംഗ് ടെക്‌നിക്കുകൾ, ഇമേജ്, ടെക്സ്റ്റ്, മ്യൂസിക്, ഓഡിയോ, പവർപോയിന്റ്, ഡിസൈൻ, ഗ്രാഫിക്‌സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങിയവയിൽ ജനറേറ്റീവ് എ.ഐയുടെ സാധ്യതകളും ഗവേഷണത്തിന് സഹായകരമാകുന്ന ഗ്രാമർലി, ഹെമിങ്‌വേ, ക്വിൽബോട്ട്, ടേൺഇറ്റ്ഇൻ, മെൻഡേലി, സൊറ്റെറ്റോ, ഡാറ്റ അനാലിസിസ് ടൂളുകളെയും പരിശീലനത്തിൽ പരിചയപ്പെടുത്തും. ജൂൺ 28ന് തിരുവനന്തപുരത്ത് സി.എം.ഡി.യിൽ വച്ചാണ് പരിശീലനം. ജൂൺ 25 നു മുൻപായി 8714259111, 0471 2320101 നമ്പറുകളിലോ www.cmd.kerala.gov.in വഴിയോ രജിസ്റ്റർ ചെയ്യണം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.