അതിശക്തമായ മഴ; രണ്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌

സംസ്ഥാനത്തെ രണ്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു

Oct 11, 2024
അതിശക്തമായ മഴ; രണ്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌
heavy-rain

തിരുവനന്തപുരം : കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ്‌ ഒറഞ്ച്‌ അലർട്ട്‌. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ്‌ യെല്ലോ  അലർട്ട്‌.

24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (ഓറഞ്ച്‌ അലർട്ട്‌) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (യെല്ലോ അലർട്ട്‌) എന്നും അർത്ഥമാക്കുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.