പോസ്റ്റ് മെട്രിക് ഭിന്നശേഷി സ്കോളർഷിപ്പിന് അപേക്ഷിക്കാം

Apply for Post Matric Disability Scholarship

Aug 1, 2024
പോസ്റ്റ് മെട്രിക് ഭിന്നശേഷി സ്കോളർഷിപ്പിന് അപേക്ഷിക്കാം
SCHOLARSHIP

കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റിസ് സ്കോളർഷിപ്പിനായി (ഫ്രഷ്/റിന്യൂവൽ) നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ  (https://scholarships.gov.inവഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകർ യുഡിഐഡി കാർഡ് ഉള്ളവരും 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷിയുള്ള പ്ലസ് വൺ മുതൽ ബിരുദാനന്തരബിരുദം വരെ പഠിക്കുന്ന സർക്കാർ/ എയ്ഡഡ്/ അംഗീകൃത പ്രൈവറ്റ് സ്ഥാപനങ്ങളിലെ വിദ്യാർഥികളുമായിരിക്കണം. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപ കവിയരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓക്ടോബർ 31. വിശദവിവരങ്ങൾക്ക് https://scholarship.gov.inhttps://dcescholarship.kerala.gov.in എന്നീ പോർട്ടലുകൾ  സന്ദർശിക്കുക. ഫോൺ: 9446096580, ഇമെയിൽpostmatricsscholarship@gmail.com  

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.