പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ-കറസ്പോണ്ടൻസ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

സാംസ്കാരിക വകുപ്പിന് കീഴിൽ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അപേക്ഷകൾ പൂരിപ്പിച്ച് നൽകേണ്ട അവസാനതീയതി സെപ്റ്റംബർ 20.

Sep 6, 2024
പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ-കറസ്പോണ്ടൻസ്  കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
apply-noe

തിരുവനന്തപുരം :  സാംസ്കാരിക വകുപ്പിന് കീഴിൽ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തിവരുന്ന കോഴ്സുകളിൽ,പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ-കറസ്പോണ്ടൻസ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പൂരിപ്പിച്ച് നൽകേണ്ട അവസാനതീയതി സെപ്റ്റംബർ 20. കോഴ്സ് കാലാവധി ഒരു വർഷം,സീറ്റുകളുടെ എണ്ണം100 ,കോഴ്സ് ഫീസ് 20000+18% ജി.എസ്.ടി പ്രായപരിധി ഇല്ല.പ്രവേശന യോഗ്യത അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമ.

അപേക്ഷകൾ എക്സിക്യുട്ടീവ് ഡയറക്ടർ വാസ്തുവിദ്യാ ഗുരുകുലം ആറന്മുള,പത്തനംതിട്ട ജില്ല പിൻ689533 എന്ന വിലാസത്തിൽ സെപ്റ്റംബർ 20 ന് മുമ്പായി ലഭ്യമാക്കണം.കൂടുതൽ വിവരങ്ങൾക്ക്: 0468 2319740, 9188089740, 9188593635, 9605046982,9605458857,വെബ്സൈറ്റ്: www.vasthuvidyagurukulam.com

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.