സ്വാശ്രയ കോളേജ് എം.ബി.ബി.എസ്. പ്രവേശനഫീസ് വർധിപ്പിച്ചു
സ്വാശ്രയ കോളേജുകളിൽ എം.ബി.ബി.എസ്. പ്രവേശനത്തിനുളള ഫീസ് വർധിപ്പിച്ചു. നിലവിലെ ഫീസിന്റെ അഞ്ചുശതമാനം ആണ് വർധിച്ചത്
തിരുവനന്തപുരം : സ്വാശ്രയ കോളേജുകളിൽ എം.ബി.ബി.എസ്. പ്രവേശനത്തിനുളള ഫീസ് വർധിപ്പിച്ചു. നിലവിലെ ഫീസിന്റെ അഞ്ചുശതമാനം വർധനയാണ് അനുവദിച്ചത്.15 ശതമാനം വരുന്ന എൻ.ആർ.ഐ. സീറ്റുകളിലും ഫീസ് കൂട്ടി. ഇതോടെ സ്വാശ്രയ കോളേജുകളിലെ 85 ശതമാനം മെരിറ്റ് സീറ്റുകളിലെ ഫീസ് 7.71 ലക്ഷംമുതൽ 8.86 ലക്ഷംവരെയാകും. എൻ.ആർ.ഐ. സീറ്റുകളിൽ 21.65 ലക്ഷം രൂപവരെയാകും വാർഷികഫീസ്.
എൻ.ആർ.ഐ. ഫീസിൽനിന്ന് അഞ്ചുലക്ഷം രൂപ മാറ്റി ബി.പി.എൽ. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനെതിരായ പരാതിയിൽ കോടതിയുടെ പരിഗണനയിലായതിനാൽ ഇക്കൊല്ലം അഞ്ചുലക്ഷം കുറച്ചായിരിക്കും ഫീസ് വാങ്ങുക. ഹോസ്റ്റൽ മെസ് ഫീസ് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.ജസ്റ്റിസ്(റിട്ട.) കെ.കെ ദിനേശൻ കമ്മിറ്റിയാണ് ഫീസ് നിർണയിച്ചത്.