വാട്ടർ തീം പാർക്കിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം; പ്രഫസർ അറസ്റ്റിൽ
പഴയങ്ങാടി മാടായി എരിപുരത്തെ ഇഫ്തിക്കർ അഹമ്മദ് (51) ആണ് പിടിയിലായത്

കണ്ണൂർ: തളിപ്പറന്പിലെ വിസ്മയ വാട്ടർ തീം പാർക്കിൽ വച്ച് 22 വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അറസ്റ്റിൽ. പഴയങ്ങാടി മാടായി എരിപുരത്തെ ഇഫ്തിക്കർ അഹമ്മദ് (51) ആണ് പിടിയിലായത്.കാസർഗോഡ് കേന്ദ്ര സർവകലാശാല പ്രഫസറാണ് ഇഫ്തിക്കർ. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. പ്രഫസർ കുടുംബസമേതമാണ് വിസ്മയ പാർക്കിൽ ഉല്ലാസത്തിനെത്തിയത്.മലപ്പുറം സ്വദേശിനിയായ യുവതിയും കുടുംബസമേതമാണ് വന്നത്. വേവ്പൂളിൽ വച്ച് ഇഫ്തിക്കർ അഹമ്മദ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഇവർ ബഹളം വച്ചതോടെ പാർക്ക് അധികൃതർ പോലീസിനെ വിവരം അറിയിച്ചു.സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു