നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫാമിലെ താറാവുകളെ നശിപ്പിച്ചു തുടങ്ങി
ഫാമിലെ മുഴുവന്‍ താറാവുകള്‍ക്കും ദയാവധം നല്കി ശാസ്ത്രീയമായി സംസ്കരിക്കും. ഇന്നു രാവിലെ മുതല്‍ ഇതാരംഭിച്ചു
തിരുവല്ല: നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫാമിലെ മുഴുവന്‍ താറാവുകള്‍ക്കും ദയാവധം നല്കി ശാസ്ത്രീയമായി സംസ്കരിക്കും. ഇന്നു രാവിലെ മുതല്‍ ഇതാരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.ഏഴുപേര്‍ വീതം അടങ്ങുന്ന ഓരോ ടീമും പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിച്ചുകൊണ്ടും നടപടികള്‍ ആരംഭിച്ചു. ഇന്‍ഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും തീരുമാനമായി. ഇതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നാളെ ആരോഗ്യ വകുപ്പിലെ സംസ്ഥാനതലത്തിലെ ഉന്നതതല സംഘം ജില്ല സന്ദര്‍ശിക്കും.