പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം, സംഭവത്തിൽ മുൻ ഭർത്താവ് പൊലീസ് പിടിയിൽ
ലോട്ടറിക്കട നടത്തുന്ന ബർഷീന എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്

പാലക്കാട് : ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ബർഷീന എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുൻ ഭർത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസ്സൈൻ പൊലീസ് പിടിയിൽ.