യാത്രക്കാർക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും സൗദിയിൽ നിന്നും പുതിയ സർവീസ് തുടങ്ങിയിട്ടുണ്ട്.

കണ്ണൂർ : യാത്രക്കാർക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും സൗദിയിൽ നിന്നും പുതിയ സർവീസ് തുടങ്ങിയിട്ടുണ്ട്. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലായി റാസ് അൽ ഖൈമയിൽ നിന്ന് ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ടാകും.അബുദാബിയിൽനിന്ന് കണ്ണൂരിലേക്ക് നാല് അധിക സർവീസ് പുതുതായി എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപ് ആഴ്ചയിൽ ആറ് ദിവസമുണ്ടായിരുന്ന സർവീസ് പ്രതിദിനമാക്കിയതിനൊപ്പം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് സർവീസുകൾ വീതമുണ്ടാകുമെന്നും പുതുക്കിയ ലിസ്റ്റിൽ വ്യക്തമാക്കുന്നു . ദമാമിൽനിന്ന് കണ്ണൂരിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടാകുക. ഇതോടൊപ്പം മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുമുള്ള സർവീസും വർധിപ്പിച്ചു.അതേസമയം, കണ്ണൂരിൽനിന്ന് കൂടുതൽ സെക്ടറുകളിലേക്ക് സർവീസ് തുടങ്ങുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് കൂട്ടിച്ചേർത്തു.