പോലീസ് ജീപ്പിടിച്ച് അപകടം; വഴിയോര കച്ചവടക്കാരന് മരിച്ചു
അമ്പലവയല്‍ പോലീസിന്റെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. വഴിയോര കച്ചവടക്കാരനെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം ജീപ്പ് മറിയുകയായിരുന്നു.

വയനാട് : മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ പോലീസ് ജീപ്പ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.വഴിയോര കച്ചവടക്കാരനായ ശ്രീധരനാണ് മരിച്ചത്.വൈകുന്നേരം മൂന്നോടെയാണ് അപകടം.തലശേരി മാഹി സ്വദേശി പ്രബീഷ്, പോലീസ് ഉദ്യോഗസ്ഥരായ കെ.ബി.പ്രശാന്ത്, ജോളി സാമൂവല്‍, വി.കൃഷ്ണന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അമ്പലവയല്‍ പോലീസിന്റെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. വഴിയോര കച്ചവടക്കാരനെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം ജീപ്പ് മറിയുകയായിരുന്നു. കണ്ണൂരില്‍നിന്ന് മോഷണക്കേസ് പ്രതിയുമായി വന്ന വാഹനം ബത്തേരിയിലെ കോടതിയിലേക്ക് പോകുമ്പോഴാണ് അപകടം.