കേന്ദ്ര ബജറ്റ് 2025-26ന്റെ സംഗ്രഹം

ന്യൂഡൽഹി : 2025 ഫെബ്രുവരി 01 ശരാശരി ഒരു ലക്ഷം രൂപവരെയുള്ള പ്രതിമാസ വരുമാനത്തിന് ആദായനികുതിയില്ല; തീരുമാനം മധ്യവർഗ ഗാർഹിക സമ്പാദ്യവും ഉപഭോഗവും വർധിപ്പിക്കുന്നതിന് പുതിയ നികുതിവ്യവസ്ഥയിൽ ശമ്പളക്കാർക്കു പ്രതിവർഷം ₹ 12.75 ലക്ഷം വരെ ആദായനികുതി അടയ്ക്കേണ്ടതില്ല വികസനത്തിന്റെ നാലു സങ്കേതങ്ങളായി കൃഷി, എം.എസ്.എം.ഇ., നിക്ഷേപം, കയറ്റുമതി എന്നിവയെ ഉയർത്തിക്കാട്ടി കേന്ദ്ര ബജറ്റ് കാർഷിക ഉൽപ്പാദനക്ഷമത കുറഞ്ഞ 100 ജില്ലകളിൽ ‘പ്രധാൻമന്ത്രി ധൻ-ധാന്യ കൃഷി യോജന’ നടപ്പാക്കും; 1.7 കോടി കർഷകർക്ക് ഇതു പ്രയോജനമേകും “പയർവർഗങ്ങളിലെ സ്വയംപര്യാപ്തതയ്ക്കുള്ള ദൗത്യം” തുവര, ഉഴുന്ന്, മൈസൂർ പരിപ്പ് (മസൂർ) എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും പരിഷ്കരിച്ച പലിശ ഇളവു പദ്ധതിപ്രകാരം കെസിസി വഴി 5 ലക്ഷം രൂപ വരെ വായ്പകൾ 2025 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത് 4.8% ധനക്കമ്മി; ലക്ഷ്യമിടുന്നത് 2026 സാമ്പത്തിക വർഷത്തിൽ 4.4% ആയി കുറയ്ക്കൽ എംഎസ്എംഇകൾക്കായി ഈടുപരിരക്ഷയുള്ള വായ്പ ₹5 കോടിയിൽനിന്ന് ₹10 കോടിയായി ഗണ്യമായി വർധിപ്പിച്ചു “മേക്ക് ഇൻ ഇന്ത്യ” പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട-ഇടത്തരം-വൻകിട വ്യവസായങ്ങളെ ഉൾക്കൊള്ളുന്ന ദേശീയ നിർമാണദൗത്യം അടുത്ത 5 വർഷത്തിനുള്ളിൽ ഗവണ്മെന്റ് സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾ മൊത്തം 500 കോടി രൂപ ചെലവിൽ, വിദ്യാഭ്യാസത്തിനായി നിർമിതബുദ്ധി മികവിന്റെ കേന്ദ്രം ബാങ്കുകളിൽനിന്നുള്ള കൂടുതൽ വായ്പകളും ₹30,000 പരിധിയിലുള്ള യുപിഐ അധിഷ്ഠിത ക്രെഡിറ്റ് കാർഡുകളും നൽകുന്ന പിഎം സ്വനിധി പദ്ധതി ഗിഗ് തൊഴിലാളികൾക്കു തിരിച്ചറിയൽ കാർഡും പിഎം ജൻ ആരോഗ്യ യോജനയ്ക്കുകീഴിൽ ഇ-ശ്രം പോർട്ടലിൽ രജിസ്ട്രേഷനും ആരോഗ്യപരിരക്ഷയും ലഭിക്കും ‘നഗരങ്ങളെ വളർച്ചാകേന്ദ്രങ്ങളാക്കി’ മാറ്റുന്നതിന് ₹ 1 ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ട് ചെറുകിട മോഡുലാർ റിയാക്ടറുകളുടെ ഗവേഷണ വികസനത്തിനായി ₹ 20,000 കോടിയുടെ ആണവോർജദൗത്യം 120 പുതിയ ഇടങ്ങളിലേക്കു പ്രാദേശിക ഗതാഗതസൗകര്യം വർധിപ്പിക്കുന്നതിനായി പരിഷ്കരിച്ച ഉഡാൻ പദ്ധതി പ്രതിസന്ധിയിലായ ‌ഒരു ലക്ഷം ഭവനങ്ങളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിന് ₹15,000 കോടിയുടെ SWAMIH നിധി സജ്ജമാക്കും സ്വകാര്യമേഖലാധിഷ്ഠിത ഗവേഷണ-വികസന-നവീകരണ സംരംഭങ്ങൾക്കായി ₹ 20,000 കോടി ഒരുകോടിയിലധികം കൈയെഴുത്തുപ്രതികൾ ഉൾക്കൊള്ളുന്ന കൈയെഴുത്തുപ്രതികളുടെ സർവേയ്ക്കും സംരക്ഷണത്തിനുമായി ജ്ഞാനഭാരതം ദൗത്യം ഇൻഷുറൻസിലെ വിദേശ നിക്ഷേപ പരിധി 74ൽനിന്ന് 100 ശതമാനമായി വർധിപ്പിച്ചു വിവിധ നിയമങ്ങളിലെ നൂറിലധികം വ്യവസ്ഥകളിൽ നിയമപരമായ വിലക്ക് ഒഴിവാക്കുന്നതിനായി ‘ജൻ വിശ്വാസ് ബിൽ 2.0’ അവതരിപ്പിക്കും പുതുക്കിയ ആദായനികുതി സമർപ്പണ സമയപരിധി രണ്ടുമുതൽ നാലുവർഷംവരെ വർധിപ്പിച്ചു ടിസിഎസ് പേയ്‌മെന്റിലെ കാലതാമസം കുറ്റകരമല്ല വാടകയ്ക്കുള്ള TDS ₹ 2.4 ലക്ഷത്തിൽനിന്ന് ₹ 6 ലക്ഷമായി ഉയർത്തി അർബുദം, അപൂർവ രോഗങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കുള്ള 36 ജീവൻരക്ഷാമരുന്നുകൾക്കും മറ്റു മരുന്നുകൾക്കും ബിസിഡി ഇളവ് IFPD-യിലെ ബിസിഡി 20% ആയി വർധിച്ചു; ഓപ്പൺ സെല്ലുകളുടെ ബിസിഡി 5% ആയി കുറച്ചു ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഓപ്പൺ സെല്ലുകളുടെ ഭാഗങ്ങൾക്കു ബിസിഡി ഇളവ് ബാറ്ററി ഉൽപ്പാദനം വർധിപ്പിക്കുന്നതിനും വൈദ്യുതവാഹനങ്ങൾക്കും മൊബൈൽ ബാറ്ററി ഉൽപ്പാദനത്തിനുമുള്ള അധിക മൂലധനസാമഗ്രികൾക്കും ഇളവ് കപ്പൽ നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾക്കും ഘടകങ്ങൾക്കും 10 വർഷത്തേക്കു ബിസിഡി ഇളവ് ശീതീകരിച്ച മത്സ്യക്കുഴമ്പിന്റെ ബിസിഡി 30 ശതമാനത്തിൽനിന്ന് 5% ആയും മത്സ്യ ഹൈഡ്രോളിസേറ്റിന്റേത് 15ൽ നിന്ന് 5 ശതമാനമായും കുറച്ചു

Feb 1, 2025
കേന്ദ്ര ബജറ്റ് 2025-26ന്റെ സംഗ്രഹം
nirmala seetharaman

ഭാഗം എ

തെലുങ്ക് കവിയും നാടകകൃത്തുമായ ശ്രീ ഗുരജാഡ അപ്പാറാവുവിന്റെ ഒരു രാജ്യം എന്നാൽ അതിന്റെ മണ്ണു മാത്രമല്ല; ഒരു രാജ്യം എന്നാൽ അതിന്റെ ജനങ്ങളാണ്എന്ന പ്രസിദ്ധമായ വാക്യം ഉദ്ധരിച്ച്, എല്ലാ പ്രദേശങ്ങളുടെയും സന്തുലിത വളർച്ച ഉത്തേജിപ്പിക്കുന്ന ഏവരുടെയും വികസനംഎന്ന പ്രമേയത്തോടെയാണു ധനമന്ത്രി 2025-26ലെ കേന്ദ്രബജറ്റ് അവതരിപ്പിച്ചത്.

ഈ പ്രമേയത്തിന് അനുസൃതമായി, ധനമന്ത്രി വികസിത ഭാരതത്തിന്റെ വിശാലമായ തത്വങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളുന്ന തരത്തിൽ വിശദീകരിച്ചു:

എ) ദാരിദ്ര്യരഹി‌തം;

ബി) മികച്ച നിലവാരമുള്ള നൂറുശതമാനം സ്കൂൾ വിദ്യാഭ്യാസം;

സി) ഉയർന്ന നിലവാരമുള്ളതും താങ്ങാനാകുന്നതും സമഗ്രവുമായ ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം;

ഡി) അർഥവത്തായ തൊഴിലുള്ള, നൂറുശതമാനം വൈദഗ്ധ്യമുള്ള തൊഴിൽശക്തി;

ഇ) സാമ്പത്തിക പ്രവർത്തനങ്ങളുടെ എഴുപതു ശതമാനത്തിലും സ്ത്രീകൾ

ഒപ്പം,

എഫ്) നമ്മുടെ രാജ്യത്തെ ലോകത്തിന്റെ ഭക്ഷ്യസഞ്ചിയാക്കുന്ന കർഷകർ.

വളർച്ച ത്വരിതപ്പെടുത്തുന്നതിനും, ഏവരെയും ഉൾക്കൊള്ളുന്ന വികസനം ഉറപ്പാക്കുന്നതിനും, സ്വകാര്യമേഖലയിലെ നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുന്നതിനും, കുടുംബങ്ങളുടെ വൈകാരികത ഉയർത്തുന്നതിനും, ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗത്തിന്റെ ചെലവഴിക്കൽശേഷി വർധിപ്പിക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ തുടരുമെന്ന് 2025-2026ലെ കേന്ദ്രബജറ്റ് വാഗ്ദാനം ചെയ്യുന്നു. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരെ കേന്ദ്രീകരിച്ചുള്ള വികസന നടപടികളാണു ബജറ്റ് നിർദേശിക്കുന്നത്.

ഇന്ത്യയുടെ വളർച്ചാസാധ്യതയും ആഗോള മത്സരക്ഷമതയും വർധിപ്പിക്കുന്നതിന് നികുതി, വൈദ്യുതമേഖല, നഗരവികസനം, ഖനനം, സാമ്പത്തികമേഖല, നിയന്ത്രണ പരിഷ്കാരങ്ങൾ എന്നിവയിൽ പരിവർത്തനാത്മക പരിഷ്കാരങ്ങൾ ആരംഭിക്കുക എന്നതാണു ബജറ്റിന്റെ ലക്ഷ്യം.

വികസിത ഇന്ത്യയിലേക്കുള്ള യാത്രയിൽ കൃഷി, എംഎസ്എംഇ, നിക്ഷേപം, കയറ്റുമതി എന്നിവയെ ഊർജമാക്കിയുള്ള പരിഷ്കാരങ്ങൾ ഉപയോഗിച്ച്, ഉൾപ്പെടുത്തലിന്റെ മനോഭാവത്താൽ മുന്നോട്ടുപോകുകയാണെന്നു കേന്ദ്രബജറ്റ് വ്യക്തമാക്കുന്നു.

ഒന്നാം എൻജിൻ: കൃഷി

ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും വിള വൈവിധ്യവൽക്കരണം സ്വീകരിക്കുന്നതിനും വിളവെടുപ്പിനു ശേഷമുള്ള സംഭരണം വർധിപ്പിക്കുന്നതിനും ജലസേചനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല-ഹ്രസ്വകാല വായ്പകളുടെ ലഭ്യത സുഗമമാക്കുന്നതിനുമായി 100 ജില്ലകൾ ഉൾക്കൊള്ളുന്ന സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനബജറ്റിൽ പ്രഖ്യാപിച്ചു.

നൈപുണ്യവികസനം, നിക്ഷേപം, സാങ്കേതികവിദ്യ, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കൽ എന്നിവയിലൂടെ കാർഷിക മേഖലയിലെ അപര്യാപ്തത പരിഹരിക്കുന്നതിന് സംസ്ഥാനങ്ങളുമായി സഹകരിച്ച് സമഗ്രമായ ബഹുമേഖലാ ഗ്രാമീണ സമൃദ്ധിയും പുനരുജ്ജീവനവുംപദ്ധതി ആരംഭിക്കും. ഗ്രാമീണ സ്ത്രീകൾ, യുവ കർഷകർ, ഗ്രാമീണ യുവാക്കൾ, നാമമാത്ര-ചെറുകിട കർഷകർ, ഭൂരഹിത കുടുംബങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഗ്രാമപ്രദേശങ്ങളിൽ ധാരാളം അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

തുവര, ഉഴുന്ന്, മൈസൂർ പരിപ്പ് (മസൂർ) എന്നിവയി‌ൽ പ്രത്യേക ഊന്നൽ നൽകി, ആറുവർഷം നീളുന്ന പയർവർഗങ്ങളിലെ സ്വയംപര്യാപ്തതയ്ക്കുള്ള ദൗത്യംഗവണ്മെന്റ് ആരംഭിക്കുമെന്നു കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്ത നാലു വർഷത്തിൽ കർഷകരിൽ നിന്ന് വാഗ്ദാനം ചെയ്യുന്നത്രയും തോതിൽ ഈ മൂന്നു പയർവർഗങ്ങൾ സംഭരിക്കാൻ കേന്ദ്ര ഏജൻസികൾ (NAFED, NCCF) തയ്യാറാകും.

കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും പ്രധാനമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റു നടപടികൾക്കൊപ്പം പച്ചക്കറികൾക്കും പഴങ്ങൾക്കുമായുള്ള സമഗ്ര പരിപാടി, ഉയർന്ന വിളവു നൽകുന്ന വിത്തുകൾക്കായുള്ള ദേശീയ ദൗത്യം, പരുത്തി ഉൽപ്പാദനക്ഷമതയ്ക്കുള്ള അഞ്ച് വർഷത്തെ ദൗത്യം എന്നിവയ്ക്കുള്ള നടപടികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിഷ്കരിച്ച പലിശ ഇളവു പദ്ധതി പ്രകാരം, കിസാൻ ക്രെഡിറ്റ് കാർഡുകൾവഴി എടുക്കുന്ന വായ്പകൾക്കുള്ള വായ്പാപരിധി 3 ലക്ഷം രൂപയിൽനിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയതായി ശ്രീമതി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

Description: https://static.pib.gov.in/WriteReadData/userfiles/image/image001A4T2.jpg

രണ്ടാം എൻജിൻ: MSME

നമ്മുടെ കയറ്റുമതിയുടെ 45 ശതമാനവും വഹിക്കുന്ന എംഎസ്എംഇകളെ വികസനത്തിനുള്ള രണ്ടാമത്തെ ഊർജസങ്കേതമായി ധനമന്ത്രി വിശേഷിപ്പിച്ചു. ഉയർന്ന തോതിലുള്ള കാര്യക്ഷമത, സാങ്കേതിക നവീകരണം, മൂലധനത്തിലേക്കുള്ള മികച്ച പ്രവേശനം എന്നിവ കൈവരിക്കാൻ എംഎസ്എംഇകളെ സഹായിക്കുന്നതിന്, എല്ലാ എംഎസ്എംഇകളുടെയും വർഗീകരണത്തിനായുള്ള നിക്ഷേപ-വിറ്റുവരവ് പരിധികൾ യഥാക്രമം രണ്ടരമടങ്ങും രണ്ടുമടങ്ങും ആയി വർധിപ്പിച്ചു. കൂടാതെ, ഈടുപരിരക്ഷയോടെ വായ്പാലഭ്യത വർധിപ്പിക്കുന്നതിനുള്ള നടപടികളും പ്രഖ്യാപിച്ചു.

ആദ്യമായി സംരംഭകരാകുന്ന 5 ലക്ഷം സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്കായി പുതിയ പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ ഇത് 2 കോടി രൂപ വരെ തവണവായ്പകൾ നൽകും.

മെയ്ഡ് ഇൻ ഇന്ത്യബ്രാൻഡിനെ പ്രതിനിധാനം ചെയ്യുന്ന കളിപ്പാട്ടങ്ങളുടെ ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള പദ്ധതിയും ഗവണ്മെന്റ് നടപ്പിലാക്കുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചു. മെയ്ക്ക് ഇൻ ഇന്ത്യപ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട-ഇടത്തരം-വൻകിട വ്യവസായങ്ങളെ ഉൾപ്പെടുത്തി ദേശീയ നിർമാണ ദൗത്യം ഗവണ്മെന്റ് അവർ കൂട്ടിച്ചേർത്തു.

മൂന്നാം എൻജിൻ: നിക്ഷേപം

നിക്ഷേപത്തെ വളർച്ചയുടെ മൂന്നാം സങ്കേതമായി നിർവചിച്ച്, ജനങ്ങളിലും സമ്പദ്‌വ്യവസ്ഥയിലും, നവീകരണത്തിലുമുള്ള നിക്ഷേപത്തിനു കേന്ദ്രമന്ത്രി മുൻഗണന നൽകി.

ജനങ്ങളിലെ നിക്ഷേപത്തിനു കീഴിൽ, അടുത്ത 5 വർഷത്തിനുള്ളിൽ ഗവണ്മെന്റ് സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾ സ്ഥാപിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.

ഭാരത്‌നെറ്റ് പദ്ധതിയുടെ കീഴിൽ ഗ്രാമപ്രദേശങ്ങളിലെ എല്ലാ ഗവണ്മെന്റ് സെക്കൻഡറി സ്കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്‌ബാൻഡ് സൗകര്യം ഏർപ്പെടുത്തുമെന്നു ശ്രീമതി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസത്തിനുമായി ഡിജിറ്റൽ രൂപത്തിലുള്ള ഇന്ത്യൻ ഭാഷാ പുസ്തകങ്ങൾ നൽകുന്നതിനായി ഭാരതീയ ഭാഷാ പുസ്തക പദ്ധതി നടപ്പിലാക്കുമെന്ന് അവർ പറഞ്ഞു.

മേക്ക് ഫോർ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്നിർമാണത്തിന് ആവശ്യമായ കഴിവുകൾ നമ്മുടെ യുവാക്കളിൽ സജ്ജമാക്കുന്നതിന് ആഗോള വൈദഗ്ധ്യവും പങ്കാളിത്തവും ഉപയോഗിച്ച് നൈപുണ്യവികസനത്തിനായുള്ള മികവിന്റെ അഞ്ച് ദേശീയ കേന്ദ്രങ്ങൾ സ്ഥാപിക്കും.

മൊത്തം 500 കോടി രൂപ ചെലവിൽ വിദ്യാഭ്യാസത്തിനായുള്ള നിർമിതബുദ്ധി മികവിന്റെ കേന്ദ്രം സ്ഥാപിക്കും.

ഗിഗ് തൊഴിലാളികൾക്കു തിരിച്ചറിയൽ കാർഡുകൾ നൽകുമെന്നും ഇ-ശ്രമം പോർട്ടലിൽ രജിസ്ട്രേഷൻ നടത്തി, പിഎം ജൻ ആരോഗ്യ യോജനപ്രകാരം ഗവണ്മെന്റ് അവർക്ക് ആരോഗ്യപരിരക്ഷ നൽകുമെന്നും ബജറ്റ് പ്രഖ്യാപിച്ചു.

സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപത്തിനുകീഴിൽ, അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾ പിപിപി മാതൃകയിൽ 3 വർഷത്തെ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.

സംസ്ഥാനങ്ങൾക്കു മൂലധന ചെലവിനും പരിഷ്കാരങ്ങൾക്കുള്ള പ്രോത്സാഹനങ്ങൾക്കുമായി 50 വർഷത്തെ പലിശരഹിത വായ്പ നൽകാൻ ഒന്നരലക്ഷം കോടി രൂപ വകയിരുത്തിയെന്നും അവർ കൂട്ടിച്ചേർത്തു.

പുതിയ പദ്ധതികളിൽ 10 ലക്ഷം കോടി രൂപയുടെ മൂലധനം സമാഹരിക്കുന്നതിനുള്ള രണ്ടാമത്തെ ആസ്തി ധനസമ്പാദന പദ്ധതി 2025-30ഉം ധനമന്ത്രി പ്രഖ്യാപിച്ചു.

ജനപങ്കാളിത്തംവഴി അടിസ്ഥാനസൗകര്യങ്ങളുടെ ഗുണനിലവാരത്തിലും പൈപ്പിലൂടെയുള്ള ഗ്രാമീണ ജലവിതരണപദ്ധതികളുടെ പ്രവർത്തനത്തിലും പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ജൽ ജീവൻ ദൗത്യം 2028 വരെ ദീർഘിപ്പിച്ചു.

നഗരങ്ങളെ വളർച്ചാകേന്ദ്രങ്ങളാക്കൽ’, ‘നഗരങ്ങളുടെ സർഗാത്മക പുനർവികസനം’, ‘ജലവും ശുചിത്വവുംഎന്നീ പദ്ധതികൾ നടപ്പാക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ അർബൻ ചലഞ്ച് ഫണ്ടിനു ഗവണ്മെന്റ് രൂപംനൽകും.

നവീകരണത്തിലെ നിക്ഷേപത്തിനു കീഴിൽ, സ്വകാര്യമേഖല നയിക്കുന്ന ഗവേഷണ-വികസന-നവീകരണ സംരംഭങ്ങൾ നടപ്പാക്കുന്നതിനായി ₹20,000 കോടി വകയിരുത്തി.

നഗരാസൂത്രണത്തിന് ഗുണം ചെയ്യുന്ന അടിസ്ഥാന ജിയോസ്പേഷ്യൽ സൗകര്യങ്ങളും ഡേറ്റയും വികസിപ്പിക്കുന്നതിനുള്ള ദേശീയ ജിയോസ്പേഷ്യൽ ദൗത്യവും ധനമന്ത്രി നിർദേശിച്ചു.

അക്കാദമിക സ്ഥാപനങ്ങൾ, പ്രദർശനാലയങ്ങൾ, ലൈബ്രറികൾ, സ്വകാര്യ ശേഖരണക്കാർ എന്നിവരുമായി ചേർന്ന് ഒരു കോടിയിലധികം കൈയെഴുത്തുപ്രതികളുടെ സർവേ, രേഖപ്പെടുത്തൽ, സംരക്ഷണം എന്നിവയ്ക്കായി ജ്ഞാനഭാരതം ദൗത്യം ബജറ്റ് മുന്നോട്ടുവച്ചു. അറിവു പങ്കിടലിനായി ഇന്ത്യയുടെ വിജ്ഞാന സംവിധാനങ്ങളുടെ ദേശീയ ഡിജിറ്റൽ ശേഖരണവും നിർദേശിക്കപ്പെട്ടിട്ടുണ്ട്.

നാലാം എൻജിൻ: കയറ്റുമതി

ശ്രീമതി നിർമല സീതാരാമൻ കയറ്റുമതിയെ വളർച്ചയുടെ നാലാമത്തെ സങ്കേതമായി നിർവചിച്ചു. വാണിജ്യ-എംഎസ്എംഇ-ധനകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത നേതൃത്വത്തിൽ, കയറ്റുമതി പ്രോത്സാഹന ദൗത്യം എംഎസ്എംഇകളെ കയറ്റുമതി വിപണി പ്രയോജനപ്പെടുത്താൻ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യാപാരരേഖകൾ ശേഖരിച്ച് ഉപയോഗപ്പെടുത്തുന്നതിനും ധനസഹായ പ്രതിവിധികൾക്കുമുള്ള ഏകീകൃത സംവിധാനമായി അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള ഭാരത് ട്രേഡ് നെറ്റ്’ (ബിടിഎൻ) എന്ന ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം നിർദേശിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ആഗോള വിതരണശൃംഖലകളുമായി നമ്മുടെ സമ്പദ്‌വ്യവസ്ഥ സംയോജിപ്പിക്കുന്നതിന് ആഭ്യന്തര ഉൽപ്പാദനശേഷി വികസിപ്പിക്കുന്നതിനു പിന്തുണ നൽകുമെന്നു ധനമന്ത്രി പരാമർശിച്ചു. വ്യവസായം 4.0’-മായി ബന്ധപ്പെട്ട അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ആഭ്യന്തര ഇലക്ട്രോണിക് ഉപകരണ വ്യവസായത്തെ ഗവണ്മെന്റ് പിന്തുണയ്ക്കുമെന്നും അവർ പ്രഖ്യാപിച്ചു. രണ്ടാംനിര നഗരങ്ങളിൽ ആഗോള ശേഷിവികസന കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ ചട്ടക്കൂടും നിർദേശിച്ചിട്ടുണ്ട്.

ഉയർന്ന മൂല്യമുള്ളതും വേഗം കേടുവരുന്നതുമായ ഹോർട്ടികൾച്ചർ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് വ്യോമമാർഗമുള്ള ചരക്കുനീക്ക അടിസ്ഥാനസൗകര്യങ്ങളുടെയും സംഭരണത്തിന്റെയും നവീകരണം ഗവണ്മെന്റ് സുഗമമാക്കും.

ഇന്ധനമായി പരിഷ്കാരങ്ങൾ

പരിഷ്കാരങ്ങളെ എഞ്ചിനിലേക്കുള്ള ഇന്ധനമായി നിർവചിച്ചുകൊണ്ട്, കഴിഞ്ഞ 10 വർഷത്തിനിടയിൽ, നികുതിദായകരുടെ സൗകര്യാർത്ഥം ഗവണ്മെന്റ് നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു. അതിൽ മുഖംനോക്കാതെയുള്ള വിലയിരുത്തൽ, നികുതിദായകരുടെ ചാർട്ടർ, വേഗത്തിലുള്ള റിട്ടേണുകൾ, സ്വയം വിലയിരുത്താവുന്ന ഏകദേശം 99 ശതമാനം റിട്ടേണുകൾ, വിവാദ് സേ വിശ്വാസ് പദ്ധതി എന്നിവ ഉൾപ്പെടുന്നു. ഈ ശ്രമങ്ങൾ തുടരുന്നതിലൂടെ, "ആദ്യം വിശ്വസിക്കുക, പിന്നീട് പരിശോധിക്കുക" എന്ന നികുതി വകുപ്പിന്റെ പ്രതിബദ്ധത അവർ ആവർത്തിച്ച് ഉറപ്പിച്ചു.

സാമ്പത്തിക മേഖല പരിഷ്കാരങ്ങളും വികസനവും

'ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുക' (‘ഈസ് ഓഫ് ഡൂയിം​ഗ് ബിസിനസ്’) എന്നതിനായുള്ള ഗവണ്മെന്റിന്റെ ദൃഢമായ പ്രതിബദ്ധതയിൽ, സമ്മർദ്ദങ്ങൾ  ലഘൂകരിക്കുന്നതിനും, സേവനങ്ങൾ വികസിപ്പിക്കുന്നതിനും, ശക്തമായ നിയന്ത്രണ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനും, അന്താരാഷ്ട്ര, ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും, കാലഹരണപ്പെട്ട നിയമ വ്യവസ്ഥകൾ ഒഴിവാക്കുന്നതിനും, ഇന്ത്യയിലെ സാമ്പത്തിക മേഖലയിലുടനീളമുള്ള മാറ്റങ്ങൾ കേന്ദ്ര ധനമന്ത്രി നിർദ്ദേശിച്ചു.

ഇൻഷുറൻസിനുള്ള നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്ഡിഐ) പരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്താൻ കേന്ദ്ര ധനമന്ത്രി നിർദ്ദേശിച്ചു, ഇത് മുഴുവൻ പ്രീമിയവും ഇന്ത്യയിൽ നിക്ഷേപിക്കുന്ന കമ്പനികൾക്ക് ലഭ്യമാകും.

ഉൽപ്പാദനക്ഷമതയും തൊഴിലും സ്വതന്ത്രമാക്കുന്നതിന്, തത്വങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ലഘു-സ്പർശ നിർവഹണ ചട്ടക്കൂട് (ലൈറ്റ്-ടച്ച് റെ​ഗുലേറ്ററി ഫ്രെയിംവർക്ക്) ശ്രീമതി സീതാരാമൻ നിർദ്ദേശിച്ചു.  21-ാം നൂറ്റാണ്ടിലെ ഈ ആധുനികവും, ഇണങ്ങുന്നതും ജനസൗഹൃദവും, വിശ്വാസാധിഷ്ഠിതവുമായ നിർവഹണ ചട്ടക്കൂട് വികസിപ്പിക്കുന്നതിനായി അവർ നാല് നിർദ്ദിഷ്ട നടപടികൾ നിർദ്ദേശിച്ചു. 

അവ ഇനി പറയുന്നു:

i. റെഗുലേറ്ററി പരിഷ്കാരങ്ങൾക്കായുള്ള ഉന്നതതല സമിതി
*
സാമ്പത്തികേതര മേഖലയിലെ എല്ലാ നിയമങ്ങളും ചട്ടങ്ങളും, സർട്ടിഫിക്കേഷനുകൾ, ലൈസൻസുകൾ, അനുമതികൾ എന്നിവ അവലോകനം ചെയ്യുക.
*
വിശ്വാസാധിഷ്ഠിത സാമ്പത്തിക ഭരണം ശക്തിപ്പെടുത്തുകയും 'ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്,' പ്രത്യേകിച്ച് പരിശോധനകളുടെയും അനുസരണങ്ങളുടെയും കാര്യങ്ങളിൽ, പരിവർത്തന നടപടികൾ സ്വീകരിക്കുകയും ചെയ്യുക 
*
ശുപാർശകൾ ഒരു വർഷത്തിനുള്ളിൽ നൽകുക
*
സംസ്ഥാനങ്ങളെ ഇതിൽ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കും

ii. സംസ്ഥാനങ്ങളുടെ നിക്ഷേപ സൗഹൃദ സൂചിക
*
മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസത്തിന്റെ മനോഭാവം വർദ്ധിപ്പിക്കുന്നതിനായി 2025-ൽ സംസ്ഥാനങ്ങളുടെ നിക്ഷേപ സൗഹൃദ സൂചിക ആരംഭിക്കും.

iii. സാമ്പത്തിക സ്ഥിരത വികസന കൗൺസിലിന് (ഫിനാൻഷ്യൽ സ്റ്റബിലിറ്റി ആൻ്റ് ഡെവലപ്മെൻ്റ് കൗൺസിൽ -FSDC) കീഴിലുള്ള സംവിധാനം
*
നിലവിലെ സാമ്പത്തിക നിയന്ത്രണങ്ങളുടെയും അനുബന്ധ നിർദ്ദേശങ്ങളുടെയും സ്വാധീനം വിലയിരുത്തുന്നതിനുള്ള സംവിധാനം.
*
സാമ്പത്തിക മേഖലയുടെ പ്രതികരണശേഷിയും വികസനവും വർദ്ധിപ്പിക്കുന്നതിന് ഒരു ചട്ടക്കൂട് രൂപപ്പെടുത്തുക.

iv. ജൻ വിശ്വാസ് ബിൽ 2.0
*
വിവിധ നിയമങ്ങളിലെ 100-ലധികം വ്യവസ്ഥകൾ ഒഴിവാക്കൽ 

ധനകാര്യ ഏകീകരണം

ധനകാര്യ ഏകീകരണത്തിനായുള്ള പാത തുടരാനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുകൊണ്ട്, കേന്ദ്ര ഗവണ്മെന്റിന്റെ കടം ഓരോ വർഷവും ജിഡിപിയുടെ ഒരു ശതമാനമായി കുറയുന്ന തരത്തിൽ ധനക്കമ്മി നിലനിർത്താൻ ഗവണ്മെന്റ് ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു, അടുത്ത 6 വർഷത്തേക്കുള്ള വിശദമായ രൂപരേഖ എഫ്ആർബിഎം പ്രസ്താവനയിൽ വിശദീകരിച്ചിട്ടുണ്ട്. ധനക്കമ്മിയുടെ 2024-25 ലെ പുതുക്കിയ കണക്ക് ജിഡിപിയുടെ 4.8 ശതമാനമാണെന്നും 2025-26 ലെ ബജറ്റിൽ അത് ജിഡിപിയുടെ 4.4 ശതമാനമാണെന്നും ശ്രീമതി സീതാരാമൻ പറഞ്ഞു.

Description: https://static.pib.gov.in/WriteReadData/userfiles/image/Screenshot2025-02-011240324BSV.png

2024-25 ലെ പുതുക്കിയ എസ്റ്റിമേറ്റ്

കടം വാങ്ങലുകൾ ഒഴികെയുള്ള മൊത്തം വരുമാനത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് ₹31.47 ലക്ഷം കോടിയാണെന്നും അതിൽ അറ്റ ​​നികുതി വരുമാനം ₹25.57 ലക്ഷം കോടിയാണെന്നും മന്ത്രി പറഞ്ഞു. മൊത്തം ചെലവിന്റെ പുതുക്കിയ എസ്റ്റിമേറ്റ് ₹47.16 ലക്ഷം കോടിയാണെന്നും അതിൽ മൂലധന ചെലവ് ഏകദേശം ₹10.18 ലക്ഷം കോടിയാണെന്നും അവർ കൂട്ടിച്ചേർത്തു.

2025-26 ബജറ്റ് എസ്റ്റിമേറ്റ്

2025-26 സാമ്പത്തിക വർഷത്തിൽ, കടമെടുക്കൽ ഒഴികെയുള്ള മൊത്തം വരുമാനവും മൊത്തം ചെലവും യഥാക്രമം ₹34.96 ലക്ഷം കോടിയും ₹50.65 ലക്ഷം കോടിയും ആയി കണക്കാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. അറ്റ ​​നികുതി വരുമാനം ₹28.37 ലക്ഷം കോടിയായി കണക്കാക്കപ്പെടുന്നു.

ഭാഗം ബി

രാഷ്ട്രനിർമ്മാണത്തിൽ മധ്യവർഗത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട്, 2025-26 ലെ കേന്ദ്ര ബജറ്റിൽ പുതിയ ആദായനികുതി സമ്പ്രദായത്തിന്  കീഴിൽ പുതിയ നികുതി സ്ലാബുകളും നിരക്കുകളും നിർദ്ദേശിക്കുന്നു. മൊത്തം വരുമാനം പ്രതിവർഷം ₹ 12 ലക്ഷം വരെയുള്ളവർക്ക്,  അതായത് പ്രതിമാസം ശരാശരി 1 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്, മൂലധന നേട്ടം പോലുള്ള പ്രത്യേക നിരക്ക് വരുമാനം ഒഴികെ, ആദായനികുതി അടയ്ക്കേണ്ടതില്ല. പ്രതിവർഷം ₹ 12.75 ലക്ഷം വരെ വരുമാനമുള്ള ശമ്പളക്കാരായ വ്യക്തികൾക്ക് ₹ 75,000 സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉള്ളതിനാൽ നികുതി ആദായനികുതി അടയ്‌ക്കേണ്ടതില്ല. പുതിയ നികുതി ഘടനയും മറ്റ് നേരിട്ടുള്ള നികുതി നിർദ്ദേശങ്ങളും വഴി ഗവണ്മെന്റിനു ഏകദേശം ₹ 1 ലക്ഷം കോടിയുടെ വരുമാന നഷ്ടമുണ്ടാകും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മാർഗ്ഗനിർദ്ദേശപ്രകാരം, ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ ഗവണ്മെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മധ്യവർഗത്തിന് പ്രത്യേക ശ്രദ്ധ നൽകുന്ന വ്യക്തിഗത ആദായനികുതി പരിഷ്കരണം, ടിഡിഎസ്/ടിസിഎസ് യുക്തിസഹമാക്കൽ, സ്വമേധയാ ഉള്ള അനുസരണങ്ങൾക്ക് പ്രോത്സാഹനം, സമ്മർദ്ദങ്ങളുടെ ഭാരം കുറയ്ക്കൽ, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാൻ, തൊഴിലും നിക്ഷേപവും പ്രോത്സാഹിപ്പിക്കൽ എന്നിവ നേരിട്ടുള്ള നികുതി നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

പുതിയ നികുതി സമ്പ്രദായത്തിന് കീഴിലുള്ള പുതുക്കിയ നികുതി നിരക്ക് ഘടന ബജറ്റ് നിർദ്ദേശിക്കുന്നു 

ആകെ വാർഷിക വരുമാനം

നികുതി നിരക്ക്  

₹ 0 – 4 ലക്ഷം

NIL

 ₹ 4 – 8 ലക്ഷം

5%

₹ 8 – 12 ലക്ഷം

10%

₹ 12 – 16 ലക്ഷം

15%

₹ 16 – 20 ലക്ഷം

20%

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.