കശ്മീരില്‍ കൊടുംതണുപ്പ് ; തണുത്തുറഞ്ഞ് ദാല്‍ തടാകം
ഡിസംബര്‍ അവസാനമായതോടെ കശ്മീരിലെ മിക്കയിടങ്ങളിലും കൊടുംതണുപ്പ് തുടരുകയാണ്
കാശ്‌മീർ : ഡിസംബര്‍ അവസാനമായതോടെ കശ്മീരിലെ മിക്കയിടങ്ങളിലും കൊടുംതണുപ്പ് തുടരുകയാണ്. ശൈത്യതരംഗം ശക്തമായതോടെ ദാല്‍ തടാകം തണുത്തുറഞ്ഞു. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.മൈനസ് 3.7 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞദിവസം ശ്രീനഗറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ഏറ്റവും കൂടിയ താപനില ഏഴുഡിഗ്രി സെല്‍ഷ്യസും.ശൈത്യതരംഗം പിടിമുറുക്കിയതോടെ ജനങ്ങളെല്ലാം തണുപ്പില്‍നിന്ന് രക്ഷനേടാനുള്ള ശ്രമത്തിലാണ്. ഡിസംബര്‍ 24 മുതല്‍ കശ്മീരില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.