S B I 13735 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ,അവസാന തീയതി 2025 ജനുവരി 7
ഡിഗ്രി യോഗ്യതയുള്ള 20 വയസ് മുതൽ 28 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം :13735 ഒഴിവുകളിലേക്ക് S B I അപേക്ഷ ക്ഷണിച്ചു.ജൂനിയർ അസോസിയേറ്റ് ക്ലർക് തസ്തികയിലേക്കാണ് അവസരം .ഡിഗ്രി യോഗ്യതയുള്ള 20 വയസ് മുതൽ 28 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം .2025 ജനുവരി 7 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി .750 രൂപയാണ് അപേക്ഷ ഫീസ് .സംവരണ വിഭാഗങ്ങൾക്ക് അപേക്ഷ ഫീസ് ഇല്ല .കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ സെന്ററിൽ സമീപിക്കുക .