കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവി ജനറല്‍
കോട്ടയം: ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവി ഇത്തവണ സംവരണമല്ല. ജനറല്‍ വിഭാഗത്തിനാണ്
പ്രസിഡന്റ് സ്ഥാനം.
ജില്ലയില്‍ 39 പഞ്ചായത്തുകളില്‍
അധ്യക്ഷപദവി സംവരണമായും നിശ്ചയിച്ചു.
നഗരസഭകളില്‍ പാലാ മുനിസിപ്പാലിറ്റി
അധ്യക്ഷപദവി മാത്രമാണ് വനിതാ സംവരണം. കഴിഞ്ഞ
തവണ പാലായില്‍ അധ്യക്ഷ പദവി ജനറലായിരുന്നു.
ആകെയുള്ള 11 ബ്ലോക്കുകളില്‍ അഞ്ച് ബ്ലോക്കുകളില്‍
അധ്യക്ഷപദവി സംവരണമായി.
പഞ്ചായത്ത് അധ്യക്ഷപദവി; സംവരണ പട്ടിക ഇങ്ങനെപട്ടികജാതി സ്ത്രീ സംവരണം- മറവന്തുരുത്ത്, നെടുംകുന്നം
പട്ടികജാതി സംവരണം- വാകത്താനം, വാഴപ്പള്ളി, ചിറക്കടവ്.
പട്ടികവര്‍ഗ സംവരണം- എരുമേലി
സ്ത്രീ സംവരണം- തലയാഴം, വെച്ചൂര്‍, കല്ലറ,
മുളക്കുളം, വെള്ളൂര്‍, നീണ്ടൂര്‍, തിരുവാര്‍പ്പ്,
അതിരമ്പുഴ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി,
വെളിയന്നൂര്‍, ഉഴവൂര്‍, മീനച്ചില്‍, മുത്തോലി,
മേലുകാവ്, പൂഞ്ഞാര്‍- തെക്കേക്കര, തീക്കോയി,
തലപ്പലം, തിടനാട്, എലിക്കുളം, മണര്‍കാട്,
കിടങ്ങൂര്‍, മീനടം, മാടപ്പള്ളി, പായിപ്പാട്,
വെള്ളാവൂര്‍, വാഴൂര്‍, മണിമല, കാഞ്ഞിരപ്പള്ളി,
കൂട്ടിക്കല്‍, പാറത്തോട്, വിജയപുരം,
അയര്‍ക്കുന്നം.
ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവി; സംവരണ പട്ടിക ഇങ്ങനെ സ്ത്രീ സംവരണം- കടുത്തുരുത്തി, ഉഴവൂര്‍, മാടപ്പള്ളി, വാഴൂര്‍, പള്ളം.


