ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ മുന്നാക്ക കമ്മീഷൻ ചെയർമാൻ
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടിയുള്ള സംസ്ഥാന കമ്മീഷൻ ചെയർമാനായി റിട്ട. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായരെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
തൃശൂർ സ്വദേശി സെബാസ്റ്റ്യൻ ചൂണ്ടൽ, കൊല്ലം കൊട്ടാരക്കര സ്വദേശി ജി. രതികുമാർ എന്നിവരെ അംഗങ്ങളായും നിയമിച്ച് കമ്മീഷൻ പുനഃസംഘടിപ്പിച്ചു.
ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ മുനമ്പം ഭൂമി പ്രശ്നം പഠിക്കുന്നതിന് അടക്കമുള്ള വിവിധ കമ്മീഷനുകളുടെ അധ്യക്ഷനായിരുന്നു.
കോണ്‍ഗ്രസിൽ നിന്ന് സിപിഎമ്മിൽ എത്തിയ ജി. രതികുമാർ നിലവിൽ കർഷകസംഘം സംസ്ഥാന സമിതിയംഗമാണ്. കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ഉന്നതാധികാര സമിതി അംഗമാണ് സെബാസ്റ്റ്യൻ ചൂണ്ടൽ.


